Follow KVARTHA on Google news Follow Us!
ad

പ്രവാചകനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് പ്രചരണം; 20,000 ത്തിലധികം പേര്‍ സംഘടിച്ച് ഹിന്ദുഗ്രാമം ചുട്ടെരിച്ചു

ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടെന്ന പ്രചരണത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ Bangladesh, News, Clash, Religion, Facebook, Police, Complaint, post, Controversy, World,
ധാക്ക: (www.kvartha.com 13.11.2017) ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടെന്ന പ്രചരണത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ പൊലിഞ്ഞത് ഹിന്ദുഗ്രാമം. ബംഗ്ലാദേശിലാണ് ഫേസ്ബുക്കിലിട്ട ഒരു വ്യാജ പോസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ഹിന്ദുഗ്രാമം ചുട്ടെരിഞ്ഞത്. റാംഗ്പൂരിലെ ഹര്‍ക്കോളി തകുര്‍പ്പരയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നവംബര്‍ അഞ്ചിന് ടിറ്റു ചന്ദ്ര റോയ് എന്നയാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു കലാപം.

പോസ്റ്റിനെ തുടര്‍ന്ന് തൊട്ടടുത്ത ഗ്രാമമായ ലാല്‍ചന്ദ്രാപൂര്‍ ഗ്രാമത്തിലെ വ്യാപാരിയായ അലാംഗിര്‍ ഹുസൈന്‍ എന്നയാള്‍ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. പരാതിനല്‍കിയ അന്നു തന്നെ ഇരുപത്തഞ്ചോളം ആള്‍ക്കാരുടെ സംഘം ലാല്‍ചന്ദര്‍പൂരിലെത്തി പോസ്റ്റിന്റെ കാര്യം ചര്‍ച്ച ചെയ്യുകയും നവംബര്‍ 10 ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.


തുടര്‍ന്ന് ഷായേലാ ഷാ ബസാറിലെ ജുമാ പ്രാര്‍ത്ഥനയ്ക്ക് ശേഷം ആയിരക്കണക്കിന് വരുന്ന ഗ്രാമീണര്‍ ഒത്തുകൂടുകയും വിഷയം വന്‍ വിവാദമാക്കി മാറ്റിയ ശേഷം റോഡ് തടയുകയും വാഹനങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. പിന്നീട് ഹോര്‍കോലി താകൂര്‍പുരയില്‍ 20,000 ഓളം മുസ്ലീങ്ങള്‍ വടിയും പന്തവുമൊക്കെയായെത്തി ടിറ്റുവിന്റെ വീട് ഉള്‍പ്പെടെ 20 ലധികം വീടുകള്‍ നശിപ്പിച്ച ശേഷം തീയിടുകയായിരുന്നു. അക്രമം രൂക്ഷമായതോടെ പോലീസിന്റെ ഇടപെടല്‍ ഉണ്ടായതോടെയാണ് ഗ്രാമത്തില്‍ കലാപം ഉണ്ടായത്. സംഭവത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അബു റാഫയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

കലാപത്തിനിടെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹബീബുര്‍ റഹ്മാന്‍ എന്നയാളാണ് മരണമടഞ്ഞത്. സാരമായി പരിക്കേറ്റ ഇയാള്‍ റാംഗ്പൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. പോലീസ് ടീയര്‍ ഗ്യാസ് പൊട്ടിക്കലും റബ്ബര്‍ ബുള്ളറ്റുകളുമെല്ലാം പ്രയോഗിച്ചു. സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒക്ടോബറിലും ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റിട്ടതിന്റെ പേരില്‍ ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. മതഭ്രാന്തന്മാര്‍ ബ്രഹ്മന്‍ബരിയയിലെ നസീര്‍നഗറില്‍ 100 ഹിന്ദു വീടുകള്‍ക്കാണ് അന്ന് തീവെച്ചത്. ബുദ്ധമതക്കാരനായ രസ്രാജ് ദാസ് എന്നയാള്‍ ഇസ്ലാമികതയെ ഫേസ്ബുക്കില്‍ ആക്ഷേപിച്ചെന്നായിരുന്നു ആരോപണം. പിന്നീട് ഇസ്ലാമിക വിരുദ്ധത പ്രചരിപ്പിച്ചത് ഇയാളല്ല എന്ന് തെളിഞ്ഞതോടെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

Also Read:
മുറവിളികള്‍ക്കൊടുവില്‍ അധികാരികള്‍ കണ്ണുതുറന്നു; അപകടാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Village burned down after 'Prophet Mohammed insulted', Bangladesh, News, Clash, Religion, Facebook, Police, Complaint, post, Controversy, World.