Follow KVARTHA on Google news Follow Us!
ad

കുവൈറ്റിലേക്ക് പോകുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി മന്ത്രാലയം

കുവൈറ്റിലേക്ക് തൊഴില്‍തേടിയും താമസത്തിനുമായി പോകാനിരിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി കുവൈറ്റ് മന്ത്രാലയം. എങ്ങനെയെന്നല്ലേ, കുവൈറ്റിലേക്ക് യാത്രാനുമതി ലഭിച്ചവര്‍ പാസ്‌പോര്‍ട്ടില്‍ വിസ മുദ്രണം ചെയ്യാന്‍ Kochi, Kuwait, Visa, Passport, Kozhikode, Thiruvananthapuram, Delhi, Mumbai, GAMCA (Gulf Approved Medical centers Association).
വൈദ്യപരിശോധന ഇനി കൊച്ചിയില്‍ മാത്രം; ഫീസ് 3500 ൽ നിന്ന് 24,000 രൂപയാക്കി 

കൊച്ചി: (www.kvartha.com 27.05.2015) കുവൈറ്റിലേക്ക് തൊഴില്‍തേടിയും താമസത്തിനുമായി പോകാനിരിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി കുവൈറ്റ് മന്ത്രാലയം. എങ്ങനെയെന്നല്ലേ, കുവൈറ്റിലേക്ക് യാത്രാനുമതി ലഭിച്ചവര്‍ പാസ്‌പോര്‍ട്ടില്‍ വിസ മുദ്രണം ചെയ്യാന്‍ പൂര്‍ത്തീകരിക്കേണ്ട വൈദ്യപരിശോധന സംവിധാനത്തില്‍ വന്‍ അഴിച്ചുപണിയാണ് കുവൈറ്റ് മന്ത്രാലയം നടത്തിയിരിക്കുന്നത്. മുമ്പ് കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വൈദ്യപരിശോധന സൗകര്യം ലഭ്യമായിരുന്നെങ്കില്‍ ഇനി മുതല്‍ കൊച്ചിയില്‍ മാത്രമായിരിക്കും പരിശോധന.

ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള വൈദ്യപരിശോധന പൂര്‍ത്തീകരിക്കുന്നതിന് ചുമതലപ്പെടുത്തിയ ഗാംക ( ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റര്‍ അസോസിയേഷന്‍ ) ഏജന്‍സിയുടെ അംഗീകാരം മന്ത്രാലയം റദ്ദുചെയ്തതാണ് യാത്രക്കാര്‍ക്ക് വിനയായത്. മന്ത്രാലയത്തിന്റെ പുതിയ ഉത്തരവു പ്രകാരം ഇനിമുതല്‍ വിസാ മുദ്രണത്തിനുള്ള വൈദ്യപരിശോധന ചുമതല കാഡ്മാറ്റ് ഇന്റര്‍ഗ്രേറ്റഡ് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിനാണ്.

രാജ്യത്ത് ഡല്‍ഹി, മുംബൈ, ഹൈദരാബാദ് കൊച്ചി എന്നിവിടങ്ങളില്‍ മാത്രമായിരിക്കും ഇനി കുവൈത്തിലേക്കുള്ള വിസ മുദ്രണം ചെയ്യുന്നതിനാവശ്യമായ വൈദ്യപരിശോധ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുക. ഇതുകൂടാതെ നേരത്തെ വൈദ്യപരിശോധനക്കായി യാത്രക്കാരില്‍ നിന്ന് 3,500 രൂപ ഈടാക്കിയിരുന്നിടത്ത് ഇനിമുതല്‍ 24,000 രൂപ ഈടാക്കും. ഇതും യാത്രക്കാരെ സംബന്ധിച്ച് തലവേദനയാണ്. കാരണം വൈദ്യപരിശോധനയില്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ടാല്‍ വിസ അസാധുവാകുന്നതിനൊപ്പം പരിശോധനക്ക് നല്‍കേണ്ടിവരുന്ന ഭീമമായ തുകയും നഷ്ടമാകും. വൈദ്യപരിശോധന കൊച്ചിയില്‍ മാത്രമാക്കിയത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് മലപ്പുറം ഭാഗങ്ങളിലുള്ളവരെയാണ്.
Kochi, Kuwait, Visa, Passport, Kozhikode, Thiruvananthapuram, Delhi, Mumbai, GAMCA (Gulf Approved Medical centers Association).


Keywords: Kochi, Kuwait, Visa, Passport, Kozhikode, Thiruvananthapuram, Delhi, Mumbai, GAMCA (Gulf Approved Medical centers Association), Hurdle for Kuwait passengers.