Follow KVARTHA on Google news Follow Us!
ad

ഡി.വൈ.എഫ്.ഐ. എന്താ സദാചാര പോലീസോ?

കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രത്തെ നെഞ്ചോട് ചേര്‍ത്ത് തെറ്റുകളെ ചോദ്യം ചെയ്യാനും മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പ്രതികരിക്കാനുള്ള സാഹസികതയുമാണ് യുവരക്തങ്ങളെ ഡി.വൈ.എഫ്.ഐ (ഡെമോക്രാടിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ)എന്ന സംഘടനയിലേയ്ക്ക് ആകര്‍ഷിക്കുന്നത്. Kerala, Politics, DYFI,Act, Moral Police, Sarita S Nair, Abdulakutty MLA ,Kannur, V.S Achutandadhan, Allegations, Molestation Article
ലീദ. എ.എല്‍

മ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രത്തെ നെഞ്ചോട് ചേര്‍ത്ത് തെറ്റുകളെ ചോദ്യം ചെയ്യാനും മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പ്രതികരിക്കാനുള്ള സാഹസികതയുമാണ് യുവരക്തങ്ങളെ ഡി.വൈ.എഫ്.ഐ. (ഡെമോക്രാടിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) എന്ന സംഘടനയിലേയ്ക്ക് ആകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന യുവജനസംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചാബിലെ ലുധിയാനയില്‍ 1980ല്‍ ഡി.വൈ.എഫ്.ഐ. രൂപീകൃതമാകുമ്പോള്‍ അതൊരു യുവജന വിപ്ലവത്തിന്റെ കാഹളമായിരുന്നു. ഒപ്പം നവോത്ഥാന ചിന്തകളുടെ തുടക്കവും.

:Kerala, Politics, DYFI,Act, Moral Police, Sarita S Nair, Abdulakutty MLA ,Kannur, V.S Achutandadhan, Allegations, Molestation Articleകമ്മ്യൂണിസവും സോഷ്യലിസവും എന്താണെന്ന് അറിയാത്ത പലരും ഈ പ്രസ്ഥാനത്തിലേയ്ക്ക് ആകര്‍ഷിക്കുകയും പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ കളയാനും തയ്യാറായി മുന്നോട്ടുവന്നു. പുസ്തകങ്ങളും ബാഗുകളും വലിച്ചെറിഞ്ഞ് പാര്‍ട്ടിക്ക് വേണ്ടി തെരുവോരങ്ങളില്‍ അവര്‍ പോലീസുമായി ഏറ്റുമുട്ടി. യഥാര്‍ത്ഥ പോരാളിയെപ്പോലെ. അവന്റെ ശരീരത്തില്‍ നിന്നൊഴുകിയ ഒരു തുള്ളി ചോരയിലും ഉയര്‍ന്നേഴുന്നേറ്റത് ഒരായിരം സഖാക്കന്മാരായിരുന്നു. പോലീസ് ബൂട്ടുകളില്‍ ശരീരം ഞെരിയുമ്പോള്‍ അവനില്‍ നിന്ന് ഉയര്‍ന്നത് രോദനമായിരുന്നില്ല, മറിച്ച് 'ഇങ്കിലാബ് സിന്ദാബാദ്' മാത്രമായിരുന്നു.

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി, കിട്ടിയ തല്ലിന് കണക്ക് പറയാന്‍ പാര്‍ട്ടി ഓഫീസുകള്‍ നിരങ്ങാന്‍ അവരിലാരും മുന്നോട്ടുവന്നില്ല. നട്ടെല്ല് തകര്‍ന്നും തളര്‍വാതം ബാധിച്ചും ചോര തുപ്പിയും പലരും ഇന്നും ജീവിക്കുന്നു, ഓരോ പാര്‍ട്ടി സഖാവിനൊടൊപ്പവും. അതില്‍ അവര്‍ അഭിമാനിച്ചിരുന്നു. കാരണം അവര്‍ കമ്മ്യൂണിസ്റ്റാണ്, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനാണ്. എന്നാല്‍ ഇന്ന് ഡി.വൈ.എഫ്.ഐയുടെ പ്രസക്തി എന്താണ്? സംഘടനയുടെ ഇന്നത്തെ രാഷ്ട്രീയമെന്താണ്?

:Kerala, Politics, DYFI,Act, Moral Police, Sarita S Nair, Abdulakutty MLA ,Kannur, V.S Achutandadhan, Allegations, Molestation Article

സി.പി.എമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയതിലൂടെ തങ്ങളുടെ സ്വത്വം തന്നെ നഷ്ടപ്പെട്ടുപോയ സംഘടനക്ക് ഇന്ന് ഉയര്‍ത്തിക്കാണിക്കാനോ പറയാനോ രാഷ്ട്രീയം ഇല്ല. ഒരു പക്ഷേ അടുത്തകാലത്തുണ്ടായ സോളാര്‍ വിവാദവും സരിത എസ്. നായരും ഇല്ലെങ്കില്‍ ഒരു പക്ഷേ കേരളത്തില്‍ ഡി.വൈ.എഫ്.ഐ എന്ന പ്രസ്ഥാനം മണ്ണടിഞ്ഞ് പോയേനേ എന്ന ഫേസ്ബുക്കില്‍ പരന്ന കമന്റില്‍ അല്പം അതിശയോക്തി ഉണ്ടെങ്കിലും ചിന്തിക്കേണ്ടതല്ലേ?

ഇന്നത്തെ പ്രവര്‍ത്തകന് എന്തുണ്ട് ഉയര്‍ത്തിക്കാണിക്കാന്‍. എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പര്‍ റോഡില്‍ കിടക്കുമ്പോള്‍,ജാതി മത മേലാളന്മാര്‍ ഭരണത്തില്‍ സാധ്വീനം ചെല്ലുത്തുമ്പോള്‍, അധികാരം പങ്കിടുമ്പോള്‍ എവിടെ ഡി.വൈ.എഫ്. ഐ എന്ന ചോദ്യത്തിന് എന്താണ് ഉത്തരം പറയാന്‍ സാധിക്കുക?

:Kerala, Politics, DYFI,Act, Moral Police, Sarita S Nair, Abdulakutty MLA ,Kannur, V.S Achutandadhan, Allegations, Molestation Article
ഒരു കാലത്ത് ചെഗുവരേയും ഭഗത്‌സിംഗും ഇടംപിടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പോസ്റ്ററുകളില്‍ ഇന്ന് സ്ഥാനം യേശുക്രിസ്തുവിനും സ്വാമിവിവേകാനന്ദനും ശ്രീനാരായണ ഗുരുവിനുമാണ്. കേരളത്തില്‍ ജാതി മത ശക്തികള്‍ ഇത്രയും പിടിമുറുക്കാന്‍ കാരണം ഡി.വൈ.എഫ്.ഐയുടെ രാഷ്ട്രീയ മൂല്യചുതി തന്നെയല്ലേ? രാഷ്ട്രീയ സദാചാരം പറഞ്ഞ് സമൂഹത്തില്‍ പിടിച്ചുനില്‍ക്കാനാണ് ഡി.വൈ.എഫ്.ഐയും നേതാക്കന്മാരും ഇന്ന് ശ്രമിക്കുന്നത്. ഇന്ത്യയിലും വടക്കന്‍ കേരളത്തിലും ഒരു കാലത്ത് ആര്‍.എസ്.എസും പോപ്പുലര്‍ഫ്രണ്ടും വിശ്വ ഹിന്ദു പരിഷത്തും പുലര്‍ത്തിയിരുന്ന അതേ സദാചാര പോലീസിന്റെ പണി ഇന്ന് ഡി.വൈ.എഫ്.ഐകാര്‍ 'രാഷ്ട്രീയ സദാചാരം' എന്ന മറ്റൊരു പേരിലൂടെ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു കണ്ണൂരില്‍ എം.എല്‍.എ അബ്ദുള്ളക്കുട്ടിക്കുനേരെയുണ്ടായ കൈയ്യേറ്റം.

സ്ത്രീകള്‍ക്കെതിരെ അതിക്രമം ആരു നടത്തിയാലും അത് എം.എല്‍.എ ആയാലും മന്ത്രിയായാലും ശിക്ഷിക്കപ്പെടേണ്ടതാണ് എന്ന നിലപാടില്‍ സംശയമില്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ഈ 'അദ്ഭുത പ്രവൃത്തിക്ക് ' അദ്ഭുതക്കുട്ടിയും അര്‍ഹന്‍ തന്നെ. എന്നാല്‍ സരിതയെപ്പോലുള്ള ഒരാളുടെ പരാതിയില്‍ ധാര്‍മ്മികത തിളച്ചുപൊന്തിയ യുവതുര്‍ക്കികള്‍ അബ്ദുള്ളക്കുട്ടിക്ക് നേരെ കൈ ഉയര്‍ത്തുമ്പോള്‍ സ്വയം കണ്ണാടിയിലേക്ക് നോക്കുന്നതും കൂടി നന്നായിരിക്കും.

:Kerala, Politics, DYFI,Act, Moral Police, Sarita S Nair, Abdulakutty MLA ,Kannur, V.S Achutandadhan, Allegations, Molestation Article

ഡി.വൈ.എഫ്.ഐ കാരുടെ ആക്രമണത്തില്‍ കൈകൂപ്പികൊണ്ട് നിലവിളിക്കുന്ന അബ്ദുള്ളക്കുട്ടിയുടെ ദയനീയ മുഖം ഫലത്തില്‍ അനുകൂലമായി തീന്നത് അബ്ദുള്ളക്കുട്ടിക്ക് തന്നെയാണ്. കണ്ണൂരില്‍ ഒരു മുസ്ലീമിനെതിരായ കൈയ്യേറ്റമായാണ് ഡി.വൈ.എഫ്.ഐയുടെ ആക്രമണത്തെ വ്യാഖ്യാനിക്കപ്പെട്ടത്. ഇത് കണ്ണൂര്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ പി.കെ. ശ്രീമതിയെ ബാധിക്കുമെന്ന് കണ്ടാണ് ഇനി മുതല്‍ അബ്ദുള്ളക്കുട്ടിയെ തടയരുതെന്ന് സി.പി.എം പാര്‍ട്ടി അണികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഈ സഞ്ചാര സ്വാതന്ത്ര്യത്തിലായിരുന്നു കഴിഞ്ഞ ദിവസം യുഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അബ്ദുള്ളക്കുട്ടി പങ്കെടുത്തത്.
എന്നാല്‍, അബ്ദുള്ളക്കുട്ടിയെ സദാചാരം പഠിപ്പിക്കാന്‍ പോയ ഡി.വൈ.എഫ്.ഐ സഖാക്കന്മാര്‍ കാണാതെ പോയ ചില വസ്തുതകളേയും കൂടി ഈ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തട്ടേ,

1. സരിത ജയിലില്‍ നിന്ന് ഇറങ്ങിയ വേളയില്‍ ആദ്യം പൊട്ടിച്ച വെടി സി.പി.എം കൊട്ടാരക്കര എം.എല്‍.എ ആഇഷാ പോറ്റിക്കെതിരെയായിരുന്നു. ബിജു രാധാകൃഷ്ണനെ രശ്മികൊലക്കേസില്‍ നിന്ന് രക്ഷിച്ചത് ആഇഷാ പോറ്റിയെന്നായിരുന്നു കമന്റ്. അങ്ങനെയെങ്കില്‍ എന്ത് കൊണ്ട് ഡിഫി ആഇഷാ പോറ്റിക്കെതിരെ പ്രതികരിച്ചില്ല. സരിതയുടെ മാനം കവര്‍ന്നതില്‍ മനംനൊന്ത ഡി.വൈ.എഫ്.ഐ എന്ത്‌കൊണ്ട് രശ്മിയുടെ ഘാതകര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയില്ല? പാര്‍ട്ടി നിയമപ്രകാരം കൊലപാതകം അത്രവലിയ കുറ്റകരമല്ലേ?

2. ആഇഷാ പോറ്റിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ ആകെ പ്രതികരിച്ചത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനായിരുന്നു. സരിത ഒരു കള്ളിയെന്നായിരുന്നു വി.എസിന്റെ പ്രതികരണം. അങ്ങനെയെങ്കില്‍ പാര്‍ട്ടി എം.എല്‍.എക്കെതിരെ അടിസ്ഥാനരഹിതമായ പരാമര്‍ശം നടത്തിയതിന് സരിതക്കുനേരെ ഒരു കീറിയ കരിങ്കൊടി എങ്കിലും കാണിക്കേണ്ടതല്ലേ ?

3. ജയിലില്‍ നിന്നിറങ്ങിയ സരിത ആദ്യം പറഞ്ഞത് അബ്ദുള്ളക്കുട്ടി തന്നെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുയെന്നാണ്. അതു കഴിഞ്ഞ് ഒരു സ്വകാര്യ ചാനലില്‍ കയറി തന്നെ ഹോട്ടലില്‍ വിളിപ്പിച്ചെന്നും താന്‍ പേടിച്ച് ഹോട്ടലിലേയ്ക്ക് പോയില്ലെന്നുമാണ്. അവസാനമാണ് തന്നെ ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കിയത്. ഇതില്‍ ഏതാണ് സത്യം?

4. പരാതിയില്‍ പീഡനം നടന്ന ദിവസമോ തീയതിയോ സരിത പരാമര്‍ശിച്ചിട്ടില്ല. ഏത് മാസമാണ് തന്നെ പീഡിപ്പിച്ചതെന്നു പോലും സരിത വ്യക്തമാക്കിയിട്ടില്ല. തന്നെ ബലാത്കാരമായി പീഡിപ്പിച്ച ദിവസം ഒരു സ്ത്രീയും അത്രപ്പെട്ടന്ന് മറക്കാനിടയില്ല. പ്രത്യേകിച്ച് സരിതയെപ്പോലെ പേഴ്‌സണല്‍ ഡയറി സൂക്ഷിക്കുന്ന ഒരു വ്യക്തി. തന്നോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്ത വ്യക്തി ഹോട്ടലിലേയ്ക്ക് വിളിക്കുന്‌പോള്‍ മാന്യതയുള്ള ഏത് സ്ത്രീയാണ് ഒറ്റയ്ക്ക് ഹോട്ടലിലേയ്ക്ക് പോകുക?

5. കേന്ദ്രമന്ത്രിമാര്‍ മുതല്‍ മന്ത്രിമാരുമായും വരെ അടുത്ത 'സുഹൃത്ത് ബന്ധമുള്ള' സരിത കേവലം എം.എല്‍.എയായ അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി പറയാന്‍ പേടിച്ചുപോലും. കാരണം നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് ഇതുവരേയും ഒരു രാഷ്ട്രീയക്കാരനും ഉദ്യോഗസ്ഥനും ലൈഗികാരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായിട്ടില്ലല്ലോ.അല്ലേ?

6. സര്‍ക്കാര്‍ തലത്തില്‍ സ്വാധീനമുള്ള രാഷ്ട്രീയകാരുടേയും പല മന്ത്രിമാരുടേയും പേരുപറയുമെന്ന് ഭീഷണിപ്പെടുത്തിയ സരിത എന്ത്‌കൊണ്ട് അബ്ദുള്ളക്കുട്ടിയുടെ പേരുമാത്രം പറഞ്ഞു? തന്നെ കൂള്‍ഡ്രിംഗ്‌സില്‍ ഉറക്ക മരുന്ന് കലര്‍ത്തി പീഡിപ്പിച്ച രാഷ്ട്രീയ നേതാവിന്റെ പേര് പറയാന്‍ നാണമായ സരിതയ്ക്ക് അബ്ദുള്ളക്കുട്ടിയെ മാത്രമാണ് ശിക്ഷിക്കേണ്ടത്. അതെന്താ സരിതയ്ക്ക് അബ്ദുള്ളക്കുട്ടിയോട് അത്രക്ക് വിരോധം?

:Kerala, Politics, DYFI,Act, Moral Police, Sarita S Nair, Abdulakutty MLA ,Kannur, V.S Achutandadhan, Allegations, Molestation Article
അബ്ദുള്ളക്കുട്ടിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ അക്രമം തത്വത്തില്‍ കണ്ണൂരില്‍ പാര്‍ട്ടിയിക്ക് അധികം ക്ഷീണമാണ് ഉണ്ടാക്കിയത്. ഗുജറാത്ത് കലാപത്തില്‍ വര്‍ഗീയവാദികളില്‍ നിന്ന് തന്റെ ജീവനുവേണ്ടി യാചിക്കുന്ന കുത്ത്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രത്തോടാണ് സോഷ്യല്‍മീഡിയകളില്‍ അബ്ദുള്ളക്കുട്ടിയുടെ ചിത്രം ഓര്‍മിക്കപ്പെട്ടത്. കൂടാതെ നേരത്തെയും അബ്ദുള്ളക്കുട്ടി ഡി.വൈ.എഫ്‌ഐയുടെ ആക്രമണത്തിന് വിധേയനായിട്ടുണ്ട്.

കണ്ണൂരിലെ ചാലയിലെ ടാങ്കര്‍ ദുരന്തം നടക്കുന്ന സമയം, സംഭവ സ്ഥലത്ത് എം.എല്‍.എയായ അബ്ദുള്ളക്കുട്ടി എത്താന്‍ വൈകിയെന്ന് ആരോപിച്ച് ഡിഫി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് അദ്ദേഹത്തെ തല്ലിയിരുന്നു. മലബാറില്‍ മുസ്ലീം വോട്ടിന് വേണ്ടി കിണഞ്ഞ് ശ്രമിക്കുന്നതിനിടെ സരിതയുടെ വിഷയത്തില്‍ അബ്ദുള്ളക്കുട്ടിയെ മാത്രം ടാര്‍ജറ്റ് ചെയ്തത് ഫലത്തില്‍ അബദ്ധമായെന്ന  നിലപാടിലാണ് ഇപ്പോള്‍ സി.പി.എം.

നവോത്ഥാന ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപം കൊണ്ട സംഘടന ഗോത്രസംസ്‌കാരത്തിലേയ്ക്ക് വഴിമാറുന്നതിനും തെളിവായി വേണം ഇത്തരം സംഭവങ്ങളെ കാണാന്‍. കൊലപാതകം, മോഷണം, അസന്മാര്‍ഗിക പ്രവര്‍ത്തനം എന്നിവ നടത്തുന്ന കുറ്റവാളികളെ ആഫ്രിക്കയിലെ ഹൊട്ടന്‍ഗോ ഗോത്രവര്‍ഗക്കാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയാണ് പതിവ്.

ഇവര്‍ക്ക് എഴുതപ്പെട്ട ശിക്ഷാ നിയമങ്ങള്‍ ഇല്ല. നിയമപരിപാലനത്തിന് പ്രത്യേക സേനയോ നീതിന്യായ സംവിധാനമോ ഇല്ല. തലമുറകളിലൂടെ പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ട നിയമവ്യവസ്ഥയായിരുന്നു അവരുടേത്. ഇതു തന്നെയല്ലേ സി.പി.എമ്മിലൂടെ ഡി.വൈ.എഫ്.ഐയും തുടര്‍ന്നു വരുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധത്തിന് പുറമേ പെരിഞ്ഞനത്ത് സി.പി.എം പ്രവര്‍ത്തകനെ ആളുമാറി വെട്ടികൊന്നതില്‍ പിടിയാലവരില്‍ ഭൂരിഭാഗവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു.

:Kerala, Politics, DYFI,Act, Moral Police, Sarita S Nair, Abdulakutty MLA ,Kannur, V.S Achutandadhan, Allegations, Molestation Article

:Kerala, Politics, DYFI,Act, Moral Police, Sarita S Nair, Abdulakutty MLA ,Kannur, V.S Achutandadhan, Allegations, Molestation Articleതങ്ങളെ എതിര്‍ക്കുന്നവരെയും തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെയും കായികമായി കൈകാര്യം ചെയ്യുക എന്നത് ഡി.വൈ.എഫ്.ഐയുടെ രാഷ്ട്രീയമായ പാഠങ്ങളിലൊന്നായി മാറി കഴിഞ്ഞു. എഴുത്തുകാരനായ സക്കറിയയും പേരാമ്പ്രയില്‍ വച്ച് സി.ആര്‍.നീലകണ്ഠനും ഇതിനൊരു ഉദാഹരണമായെന്ന് മാത്രം. കൊല്ലത്ത് എം.എ. ബേബിക്കെതിരെ മത്സരിക്കുന്ന പ്രേമചന്ദ്രനെതിരെ പോലും ഡി.വൈ.എഫ്.ഐ ഫേസ്ബുക്കില്‍ ഭീഷണിയുമായി എത്തി. എന്നാല്‍ അങ്ങനെ കൈത്തരിപ്പ് മാറ്റണമെങ്കില്‍ അതിന് പറ്റിയ ആള്‍ക്കാര്‍ ഇപ്പോഴും സി.പി.എമ്മിനകത്ത് തന്നെയുണ്ടെന്നും കൂടി ഭാവിയില്‍ കേരളം ഭരിക്കേണ്ട നേതാക്കന്മാര്‍ ഓര്‍ത്താല്‍ കൊള്ളാം. കണ്ണൂരില്‍ പി.ശശിയിലൂടെയും എറണാകുളത്ത് ഗോപികോട്ടമുറിക്കലിലൂടെയും ആ പാരമ്പര്യം അവസാനിക്കുന്നില്ല. പാര്‍ട്ടി ഓഫീസുകളില്‍ വീണ്ടും ഒളിക്യാമറകളുമായി ചെന്നാല്‍ മതി. കാണാം സഖ്യ നേതാവായ ജോസ് തെറ്റയില്‍ കാണിച്ചതിനേക്കാളും രോമാഞ്ചം കൊള്ളിക്കുന്ന 'സൂത്രങ്ങള്‍ (കാമ)''

അയല്‍പ്പകത്ത് ചെറ്റപൊക്കാന്‍ വരുന്നവര്‍ ആരൊക്കെ എന്നതിന് അപ്പുറം ചിന്തിക്കാന്‍ ഡി.വൈ.എഫ്.ഐയുടെ രാഷ്ട്രീയ ബോധം വളര്‍ന്നിട്ടില്ല. അതുകൊണ്ടാണ് നിയമസഭയില്‍ സ്ത്രീയായ വാച്ച് ആന്‍ഡ് വാർഡന്റെ ശരീരത്തില്‍ തൊട്ടില്ലെന്നും പറഞ്ഞ് ഡി.വൈ.എഫ്.ഐ പ്രസിഡന്റും എം.എല്‍.എമായ ടി.വി.രാജേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാ കീറി നിലവിളിച്ചത്. ഡി.വൈ.എഫ്.ഐകാരെല്ലാം പാപ്പരാസികളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സി.പി.എം പാര്‍ട്ടിനേതൃത്വത്തിനും പിണറായി വിജയനും നന്നായി അറിയാം. അതുകൊണ്ടാണല്ലോ ഇത്തവണ എ.എന്‍.എംസീറിനല്ലാതെ മറ്റാര്‍ക്കും പാര്‍ട്ടി നേതൃത്വം ലോകസഭയിലേയ്ക്ക് ടിക്കറ്റ് നല്‍കാത്തത്. ഡി.വൈ.എഫ്.ഐയില്‍ മാന്യനും കരുത്തുറ്റ നേതാക്കന്മാരും ഇല്ലാത്തതുകൊണ്ടാണല്ലോ ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തെ തഴഞ്ഞ് സി.പി.എം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കടം കൊണ്ട സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് സ്വതന്ത്രരെ ഇത്തവണ മത്സര രംഗത്തിറക്കി പരീക്ഷിക്കുന്നത്. അതുകൊണ്ട് സദാചാര പോലീസിന്റെ പണിയുമായി ഇറങ്ങിയിരിക്കുന്ന ഡി.വൈ.എഫ്.ഐക്കാര്‍ സ്വയം പല്ലിട കുത്തുന്നത്.

:Kerala, Politics, DYFI,Act, Moral Police, Sarita S Nair, Abdulakutty MLA ,Kannur, V.S Achutandadhan, Allegations, Molestation Article

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും 
കെവാര്‍ത്തയിലൂടെ അറിയാം.

Keywords:Kerala, Politics, DYFI, Act, Moral Police, Sarita S Nair, Abdulakutty MLA, Kannur, V.S Achutandadhan, Allegations, Molestation Article, Is DYFI turning the moral policing?

Post a Comment