Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് രമേശ്; പിന്നെന്തിനു മന്ത്രിയാകണം

മുഖ്യമന്ത്രിയാകാനുള്ള യോഗ്യത തനിക്കുണ്ടെന്ന ആത്മവിശ്വാസം കൊണ്ടാണ് ഉപമുഖ്യമന്ത്രിയോ മന്ത്രിയോ ആകുന്നതില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ Ramesh, I'm eligible to be the CM, Kerala, Ramesh Chennithala, Oommen Chandy, Politics, UDF, Chief Minister, Lok sabha, President, Party, DCC, A Group, Muslim League, High command, NSU
തിരുവനന്തപുരം: മുഖ്യമന്ത്രിയാകാനുള്ള യോഗ്യത തനിക്കുണ്ടെന്ന ആത്മവിശ്വാസം കൊണ്ടാണ് ഉപമുഖ്യമന്ത്രിയോ മന്ത്രിയോ ആകുന്നതില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

താനുമായി വ്യക്തിപരമായി അടുപ്പമുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് രമേശ് അങ്ങനെ പറഞ്ഞതായാണ് വിവരം. ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസിനുള്ളിലും യുഡിഎഫിലും ഇത് പ്രചരിക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മന്ത്രിസഭാ പുന:സംഘടന വേണ്ട എന്ന മട്ടില്‍ ഹൈക്കമാന്‍ഡ് അപ്രഖ്യാപിത തീരുമാനമെടുത്തതായും തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ സ്ഥിതി മോശമായാല്‍ നേതൃമാറ്റം എന്നതാണ് നിലപാട് എന്നുമുണ്ട് സൂചന. ഈ രണ്ടു കാര്യങ്ങളും വിരല്‍ ചൂണ്ടുന്നത് രമേശ് ചെന്നിത്തലയുടെ അടുത്ത പദവി കേരളത്തിന്റെ മുഖ്യമന്ത്രിക്കസേര ആയിരിക്കുമെന്നതിലേക്കാണെന്ന് ഐ ഗ്രൂപ്പ് വാദിച്ചു തുടങ്ങിയിട്ടുമുണ്ട്.

സോളാര്‍ വിവാദത്തിനു പിന്നാലെ സ്വര്‍ണക്കടത്തുകാരന്‍ ഫായിസുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ വിവാദം ഉയര്‍ന്നിട്ടും രമേശ് നിശബ്ദത പാലിക്കുന്നത് ഹൈക്കമാന്‍ഡില്‍ നിന്നു ലഭിച്ച ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണത്രേ.

എന്‍.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ ദേശീയ പ്രസിഡന്റും എഐസിസി ഭാരവാഹിയും കേരളത്തില്‍ മന്ത്രിയുമൊക്കെയായിരുന്ന രമേശ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറുമ്പോള്‍ മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞത് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തതുതന്നെ ശരിയായില്ലെന്ന നിലപാടാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡിനുള്ളത് എന്ന് അറിയുന്നു. മുകുള്‍ വാസ്‌നിക്കും രമേശുമായുള്ള അടുപ്പവും മുകുള്‍ വാസ്‌നിക്ക് ഹൈക്കമാന്‍ഡിനു മുന്നില്‍ നല്‍കിയിരിക്കുന്ന വിശദീകരണവും ഈ നിലപാട് മാറ്റത്തില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുമുണ്ട്.

രമേശിനെ തന്റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയോ റവന്യൂ മന്ത്രിയോ ആക്കാന്‍ തയ്യാറാണെന്ന് ഒന്നിലധികം തവണ ഉമ്മന്‍ ചാണ്ടി രമേശിനെ നേരിട്ടും ഹൈക്കമാന്‍ഡ് മുഖേനയും അറിയിച്ചിരുന്നു. ഇക്കാര്യം ഉമ്മന്‍ ചാണ്ടി തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. രമേശ് മന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുമെന്ന പ്രതീതി വ്യാപകമാവുകയും ചെയ്തു. ഉപമുഖ്യമന്ത്രിയാകാന്‍ രമേശും സന്നദ്ധനാണെന്നു വന്നതോടെ ഹൈക്കമാന്‍ഡും അതിന് അനുകൂലമായ നീക്കങ്ങള്‍ നടത്തി. എന്നാല്‍ പൊടുന്നനേ കാര്യങ്ങള്‍ മാറിമറിയുകയും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ചേരുന്നതില്‍ നിന്ന് രമേശ് പിന്മാറുകയുമായിരുന്നു.

ഉപമുഖ്യമന്ത്രിയുടെ തസ്തിക സൃഷ്ടിക്കുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തില്ലെന്ന്ു ചൂണ്ടിക്കാട്ടി മുസ്്‌ലിം ലീഗും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഉടക്കിട്ടതാണ് രമേശിന്റെ പിന്മാറ്റത്തിനു കാരണം എന്നാണ് അന്ന് കേട്ടിരുന്നത്. അതല്ല, സര്‍ക്കാരിന്റെ കാലാവധി പകുതിയാകുമ്പോള്‍ നേതൃമാറ്റം ആവശ്യപ്പെടുകയും ഉമ്മന്‍ ചാണ്ടിയെ മാറ്റി രമേശ് മുഖ്യമന്ത്രിയാവുകയും ചെയ്യുകയാണ് വേണ്ടതെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടതാണ് യഥാര്‍ത്ഥ കാരണമെന്നും പ്രചാരണമുണ്ടായിരുന്നു.

അത് ഭാഗികമായി ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നേതൃമാറ്റം പരസ്യമായി ഇവിടെ ആവശ്യപ്പെടാതെ തന്നെ ഹൈക്കമാന്‍ഡുവഴി അത് സാധിക്കുമെന്നതിലേക്ക് സാഹചര്യങ്ങള്‍ മാറിയെന്നു മാത്രം. ഇനി നിര്‍ണായകമാകാന്‍ പോകുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പുഫലമാണ്.  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു ശേഷം രമേശ് ചെന്നിത്തല അവകാശപ്പെട്ടത് താന്‍ പാര്‍ട്ടി പ്രസിഡന്റായ ശേഷമുള്ള വിജയം എന്നാണ്. സ്വാഭാവികമായും ഇത്തവണ വന്‍ പരാജയമുണ്ടായാല്‍ അത് മുഖ്യമന്ത്രിയുടെ മാത്രം പരാജയമാകില്ലെന്നും രമേശിന് കൂടി അതില്‍ ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.


Keywords: Ramesh, I'm eligible to be the CM, Kerala, Ramesh Chennithala, Oommen Chandy, Politics, UDF, Chief Minister, Lok sabha, President, Party, DCC, A Group, Muslim League, High command, NSU, Youth Congress, KPCC, I Group, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment