Follow KVARTHA on Google news Follow Us!
ad

SDPI | വടകരയിലെ വര്‍ഗീയ ധ്രുവീകരണം തടയണമെന്ന് എസ് ഡി പി ഐ

ജില്ലാ കലക്ടര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യം SDPI, Communal Polarization, Collector, Clash, Politics, Kerala News
തലശേരി: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രത്യക്ഷമായും പരോക്ഷമായും വടകര ലോക് സഭാ മണ്ഡലത്തില്‍ ഉയര്‍ന്നുവന്ന വര്‍ഗീയ ധ്രുവീകരണം സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാന്‍ ജില്ലാ കലക്ടര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ് ഡി പി ഐ ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. ദീര്‍ഘകാലം സംഘര്‍ഷങ്ങളുടെ ഭൂമിയായി മാറിയിരുന്ന വടകര, നാദാപുരം, കുറ്റ്യാടി ഭാഗങ്ങള്‍ ഇപ്പോള്‍ സമാധാന പാതയിലാണ്.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വിട നല്‍കി മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ ആണ് പ്രദേശത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ ഭാഗത്തുനിന്ന് വരുന്ന പ്രസ്താവനങ്ങളും അഭിമുഖങ്ങളും സമൂഹ മാധ്യമ പോസ്റ്റുകളും അത്യന്തം ആശങ്ക ഉളവാക്കുന്നതാണ്. നേതാക്കളുടെ മറ പിടിച്ച് സമൂഹ മാധ്യമ പോരാളികള്‍ ഉണ്ടാക്കുന്ന അതി വര്‍ഗീയത കൂടുതല്‍ മുറിവുകള്‍ സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.
Vadakara: SDPI wants to prevent communal polarization, Kannur, News, SDPI, Communal Polarization, Collector, Clash, Politics, Social Media, Kerala News
 

ആയതിനാല്‍ സര്‍വകക്ഷി യോഗം വിളിച്ച് പ്രദേശത്തെ ശാശ്വത സമാധാനം ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. 

ജില്ലാ വൈസ് പ്രസിഡന്റുമാരായ വാഹിദ് ചെറുവറ്റ, കെ ജലീല്‍ സഖാഫി, ജെനറല്‍ സെക്രടറിമാരായ എന്‍ കെ റശീദ് ഉമരി, എപി നാസര്‍, ജില്ലാ സെക്രടറിമാരായ കെപി ഗോപി, റഹ് മത്ത് നെല്ലൂളി, കെ ശമീര്‍, അഹ് മദ് പിടി, ട്രഷറര്‍ ടി കെ അസീസ് മാസ്റ്റര്‍, അംഗങ്ങളായ, പിവി ജോര്‍ജ്, ബാലന്‍ നടുവണ്ണൂര്‍, സരിത ജി, ജുഗല്‍ പ്രകാശ്, എം അഹ് മദ് മാസ്റ്റര്‍, നാസര്‍ മാസ്റ്റര്‍ പേരോട്, പിടി അബ്ദുല്‍ കയ്യൂം, ശറഫുദ്ദീന്‍ പിപി വടകര, സലീം കാരാടി, അഡ്വ. ഇകെ മുഹമ്മദലി, എം അഹ് മദ് മാസ്റ്റര്‍, കെകെ ഫൗസിയ, എന്‍ജിനിയര്‍ എംഎ സലീം, ടിപി മുഹമ്മദ്, ശംസീര്‍ ചോമ്പാല എന്നിവര്‍ സംസാരിച്ചു.

Keywords: Vadakara: SDPI wants to prevent communal polarization, Kannur, News, SDPI, Communal Polarization, Collector, Clash, Politics, Social Media, Kerala News.

Post a Comment