Follow KVARTHA on Google news Follow Us!
ad

Animation | ശാർജ കുട്ടികളുടെ വായനോത്സവത്തിൽ ആകർഷിച്ച് ‘ആനിമേഷൻ കോൺഫറൻസ്’

നിരവധി പേരാണ് എക്‌സ്‌പോ സെന്ററിലെത്തിയത്, Sharjah, ഗൾഫ് വാർത്തകൾ, UAE News, Sharjah Children's Reading Festival
/ ഖാസിം ഉടുമ്പുന്തല

ശാർജ: (KVARTHA)
കുട്ടികളുടെ വായനോത്സവത്തോടനുബന്ധിച്ചുനടക്കുന്ന രണ്ടാമത് ആനിമേഷൻ കോൺഫറൻസ് കാണാനും ആസ്വദിക്കാനും കുട്ടിക്കൂട്ടുകാരുടെ മഹാ ഒഴുക്കായിരുന്നു. വെള്ളിയാഴ്ച നൂറുക്കണക്കിനു പേരാണ് ശാർജ എക്‌സ്‌പോ സെന്ററിലെത്തിയത്.
  
News, Malayalam-News, World, Reported by Qasim Moh'd Udumbunthala, Gulf, Sharjah Children's Reading Festival attracts 'Animation Conference'.

വായനോത്സവത്തിലെ ഏറ്റവും ആകർഷകവും മനോഹരവുമായ ഭാഗമാണ് ആനിമേഷൻ കോൺഫറൻസ്. സർഗാത്മകതയുടെ മഹത്തായ വേദി. വ്യവസായ രംഗത്തെ ആഗോള പ്രമുഖരുടെ നേതൃത്വത്തിൽ നടക്കുന്ന മേഖലയിലെ രണ്ടാമത് പരിപാടി ശാർജ ബുക്ക് അതോറിറ്റി തന്നെയാണ് സംഘടിപ്പിക്കുന്നത്.

ശാർജ ബുക് അതോറിറ്റി സംഘടിപ്പിക്കുന്ന വാർഷിക സാംസ്‌കാരികോത്സവം ഈ മാസം 12 വരെ നീണ്ടു നിൽക്കും. സുപ്രീംകൗൺസിൽ അംഗവും ശാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പുസ്​തക മഹോത്സവം കുട്ടിക്കഥകളുടെയും കവിതകളുടെയും വിസ്മയ ലോകത്തിന്റെ വാതായനങ്ങളാണ് തുറക്കുന്നത്​.
  
News, Malayalam-News, World, Reported by Qasim Moh'd Udumbunthala, Gulf, Sharjah Children's Reading Festival attracts 'Animation Conference'.


Keywords: News, Malayalam-News, World, Reported by Qasim Moh'd Udumbunthala, Gulf, Sharjah Children's Reading Festival attracts 'Animation Conference'.

Post a Comment