Follow KVARTHA on Google news Follow Us!
ad

Thrissur | 'പൂരം കഴിഞ്ഞ് ഇനി തിരഞ്ഞെടുപ്പ് പൂരം; ആരെടുക്കും തൃശൂർ?

മൂന്ന് മുന്നണികൾക്കും വിജയപ്രതീക്ഷ Thrissur, Politics, Election, Lok Sabha Election
/ നവോദിത്ത് ബാബു

തൃശൂർ: (KVARTHA) തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടക്കാനിരിക്കെ പൂരത്തിലുണ്ടായ പൊലീസ് അതിക്രമം ആരെ സഹായിക്കുമെന്ന ചോദ്യം ഉയരുന്നു. സംസ്ഥാനത്തെ ഏറ്റവും സസ്പെൻസ് നിറഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായ തൃശൂർ പ്രധാനമന്ത്രിയുടെ സാന്നിധ്യം കൊണ്ടു ദേശീയ ശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരുന്നു. ലീഡർ കെ കരുണാകരൻ്റെ മകൾ പത്മജയുടെ ബിജെപി പ്രവേശത്തോടെയാണ് തൃശൂരിൽ ആദ്യ ട്വിസ്റ്റുണ്ടാകുന്നത്.


കെ മുരളീധരന്‍റെ തൃശൂരിലേക്കുള്ള അപ്രതീക്ഷിത എന്‍ട്രി മുതല്‍ സുരേഷ് ഗോപിയുടെ ലൂര്‍ദ് മാതാവിനുള്ള കിരീടവും പൂരം കലക്ക് വിവാദവും വരെ പിന്നീടചൂടേറിയ തെരഞ്ഞെടുപ്പ് വിഷയങ്ങളായി. പൂരത്തിനിടെ പൊലീസ് തൃശൂരുകാരോട് നടത്തിയ അതിക്രമങ്ങളും അതിനെതിരെ ഉയർന്ന ജനരോഷവും വോട്ടാക്കി മാറ്റാൻ സുരേഷ് ഗോപിക്ക് കഴിയുമെങ്കിൽ ചരിത്രത്തിലാദ്യമായി ബി.ജെ.പി ഇക്കുറി തൃശൂരിൽ അക്കൗണ്ട് തുറന്നേക്കും. സ്ഥാനാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഏറെ മുമ്പ് തന്നെ പ്രചരണമാരംഭിച്ചത് സുരേഷ് ഗോപിയായിരുന്നു.

വിവാദങ്ങളില്‍ പലതവണ വീണും കര കയറിയുമായിരുന്നു പ്രചാരണം. മകളുടെ വിവാഹത്തിന് മുന്നോടിയായി ലൂര്‍ദ് മാതാവിന് സമര്‍പ്പിച്ച കിരീടമായിരുന്നു ആദ്യ വിവാദം. നേര്‍ച്ചയായി സമര്‍പ്പിച്ചതിന്‍റെ മാറ്റ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് പള്ളിക്കമ്മിറ്റി തീരുമാനിച്ചു. തെരഞ്ഞെടുപ്പിന് ശേഷം പത്തുലക്ഷത്തിന്‍റെ പൊന്‍ കിരീടം നല്‍കുമെന്ന സുരേഷ് ഗോപിയുടെ പ്രതികരണവും വന്നു. പിന്നാലെ സ്വീകരണ സ്ഥലത്ത് ആളുകുറഞ്ഞതിന് പ്രവര്‍ത്തകരോട് കയര്‍ക്കുന്ന വീഡിയോയും പുറത്തായി. വിവാദങ്ങള്‍ നില്‍ക്കുമ്പോഴും പ്രധാനമന്ത്രിയുടെ മൂന്ന് തവണയായുള്ള വരവും ജയിച്ചാല്‍ കേന്ദ്രമന്ത്രിയെന്ന ക്യാംപയ്നും കരുവന്നൂര്‍ നടപടികളും തൃശൂരില്‍ വിജയം കാണിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

എന്നാൽ ടി എൻ പ്രതാപനെ വച്ച് തെരഞ്ഞെടുപ്പ് തുടങ്ങിയ കോണ്‍ഗ്രസിന് ഏറ്റ അപ്രതീക്ഷിത അടിയായിരുന്നു പത്മജയുടെ ബിജെപി പ്രവേശം. പ്രതാപന്‍റെ ചുവരെഴുത്ത് മായ്ച്ച് കെ മുരളീധരനെ ഇറക്കി. സഹോദരിയെത്തള്ളിപ്പറഞ്ഞ് പ്രചാരണം തുടങ്ങിയ മുരളിക്ക് പത്മജ നല്‍കിയ ഷോക്കായിരുന്നു മുരളീ മന്ദിരത്തില്‍ കരുണാകരന്‍റെ സ്മൃതി കുടീരത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ർത്തകര്‍ക്ക് ബിജെപി അംഗത്വം നല്‍കിയത്. കൊണ്ടും കൊടുത്തും മുന്നേറിയ മുരളിക്ക് ഗ്രൂപ്പിനതീതമായി കിട്ടുന്ന പിന്തുണ വിജയമൊരുക്കുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍.


പ്രധാനമന്ത്രിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന മണ്ഡലത്തിലെ നിര്‍ണായകമായ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് കേന്ദ്രീകരിക്കുന്നതിന് ഇടയാക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്‍റെ വിലയിരുത്തല്‍. മുൻ മന്ത്രിയും തൃശൂരുകാരനുമായ വി എസ് സുനിൽ കുമാറിൻ്റെ സ്ഥാനാർത്ഥിത്വം എൽ.ഡി.എഫ് പ്രതീക്ഷയോടെയാണ് കാണുന്നത്. താഴെത്തട്ടിൽ തരംഗമുണ്ടാക്കി കാടിളക്കിയുള്ള പ്രചാരണത്തിലൂടെ മുന്നേറിയിരിക്കുകയാണ് സുനിൽകുമാർ.

Keywords: News, Kerala, Thrissur, Politics, Election, Lok Sabha Election, Congress, LDF, BJP, Police, Triangular Left-Congress-BJP Fight In Thrissur.
< !- START disable copy paste -->

Post a Comment