Follow KVARTHA on Google news Follow Us!
ad

Public Holiday | ലോക്‌സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ സര്‍കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച പൊതു അവധി; വേതനം നിഷേധിക്കുകയോ കുറയ്ക്കുവാനോ പാടില്ലെന്ന് കര്‍ശന നിര്‍ദേശം

വേതനം നിഷേധിക്കുകയോ കുറയ്ക്കുവാനോ പാടില്ലെന്ന് കര്‍ശന നിര്‍ദേശം Lok Sabha Polls, Kerala, Declares, Public Holiday, Friday, April 26, Election, Vote,
തിരുവനന്തപുരം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം വെള്ളിയാഴ്ച(26.04.2024)യാണ് വിധിയെഴുതുക. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനുശേഷമാണ് സംസ്ഥാനം വ്യാഴാഴ്ച (25.04.2024) നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട് സ്വന്തമാക്കാന്‍ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും.

ഇതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് വോടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച പൊതു അവധിയായി ഉത്തവിട്ടിരിക്കുകയാണ് സര്‍കാര്‍. ശമ്പളത്തോടെയുള്ള അവധിയാണ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍കാര്‍, അര്‍ധസര്‍കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമീഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords:
News, Kerala, Kerala-News, Election-News, Election-News, Lok Sabha Polls, Kerala, Declares, Public Holiday, Friday, April 26, Election, Vote, Salary, Payment, Government, Thiruvananthapuram, Lok Sabha Polls: Kerala Declares Public Holiday On Friday.

Post a Comment