Follow KVARTHA on Google news Follow Us!
ad

Heavy Foods | കനത്ത ഭക്ഷണത്തിനുശേഷം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ ഈ പാനീയങ്ങള്‍ കഴിക്കാം

ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് മോചനം നൽകും Heavy Food, Fruits, Health, Lifestyle, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) പലപ്പോഴും കുടുംബത്തോടൊപ്പം പാർട്ടിക്ക് പോയാലോ അല്ലെങ്കിൽ കല്യാണം പോലുള്ള ചടങ്ങുകളിൽ സംബന്ധിച്ചാലോ കനത്ത ഭക്ഷണം (Heavy food) കഴിച്ചേക്കാം. പൊറോട്ട, ബിരിയാണി എന്നിങ്ങനെ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങളെയാണ് കനത്ത ഭക്ഷണം എന്ന് വിളിക്കുന്നത്. ഇത്തരം ഭക്ഷണം കഴിച്ചാൽ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. ശരീരഭാരം വർധിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നവരും ഏറെയാണ്. എന്നാൽ, കനത്ത ഭക്ഷണം കഴിച്ചതിന് ശേഷം, പല പ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ശരീരത്തെ വിഷവിമുക്തമാക്കേണ്ടത് ആവശ്യമാണ് എന്നുള്ള കാര്യം നിങ്ങൾക്ക് അറിയാമോ?


ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നത് വിഷ പദാർഥങ്ങളെ നീക്കം ചെയ്യുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നത് ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് മോചനം നൽകുകയും ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. പലപ്പോഴും, കനത്ത ഭക്ഷണത്തിനു ശേഷം വീണ്ടും കഴിക്കാനുള്ള ആസക്തിയും ഗണ്യമായി വർധിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, വിഷാംശം ഇല്ലാതാക്കുന്നത് ആസക്തി കുറയ്ക്കുകയും ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യും. കനത്ത ഭക്ഷണത്തിന് ശേഷം ശരീരത്തിൽ നിന്ന് വിഷാംശം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന വഴികൾ ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നു.

* ജലാംശം നിലനിർത്തുക

കനത്ത ഭക്ഷണത്തിന് ശേഷം, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ജലാംശം നിലനിർത്തുന്നത് വിഷവസ്തുക്കളെ പുറന്തള്ളാനും വയറുവേദനയെ തടയാനും സഹായിക്കുന്നു. നന്നായി വെള്ളം കുടിക്കുന്നത് ദഹനത്തെ വേഗത്തിലാക്കും.

* ഗ്രീൻ ടീ

കനത്ത ഭക്ഷണത്തിന് ശേഷം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ ഗ്രീൻ ടീ കുടിക്കാം. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുകയും ആസക്തി കുറയ്ക്കുകയും ചെയ്യുന്നു. ഇത് കുടിക്കുന്നതിലൂടെ ഭാരവും നിയന്ത്രണവിധേയമാകും.

* ഇളനീർ

കനത്ത ഭക്ഷണത്തിന് ശേഷം ശരീരത്തെ വിഷവിമുക്തമാക്കുകഇതിനായി ഇളനീരും ഉപയോഗിക്കാം. ഇളനീർ വെള്ളം ആൻ്റിഓക്‌സിഡൻ്റുകളാലും പൊട്ടാസ്യം പോലുള്ള ഇലക്‌ട്രോലൈറ്റുകളാലും സമ്പന്നമാണ്, ഇത് ഹാംഗ് ഓവർ ഇല്ലാതാക്കുകയും ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യുന്നു. വയർ വൃത്തിയായി സൂക്ഷിക്കാനും സഹായിക്കും.

* പഴങ്ങൾ കഴിക്കുക

കനത്തതോ അമിതമായതോ ആയ ഭക്ഷണത്തിന് ശേഷം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ പഴങ്ങൾ കഴിക്കാം. തണ്ണിമത്തൻ, സ്ട്രോബെറി, പൈനാപ്പിൾ തുടങ്ങിയ ജലസമൃദ്ധമായ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

* ഓട്സ് കഴിക്കുക

കനത്ത ഭക്ഷണം കഴിച്ച് അടുത്ത ദിവസം പ്രഭാതഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, തീർച്ചയായും ഓട്‌സ് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഓട്‌സ് എളുപ്പത്തിൽ ദഹിക്കുന്നതാണ്. ഇത് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും. ഓട്‌സ് ആരോഗ്യകരമാക്കാൻ, കുറച്ച് പഴങ്ങൾ ചേർത്ത് കഴിക്കാം.

കനത്ത ഭക്ഷണം കഴിച്ച ശേഷം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ ഈ രീതികൾ പിന്തുടരാം. എന്നിരുന്നാലും, നിങ്ങൾക്ക് എന്തെങ്കിലും രോഗമോ അലർജിയോ പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ, ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് പ്രധാനമാണ്.

Keywords: News, National, New Delhi, Heavy Food, Fruits, Health, Lifestyle, Breakfast, Doctor, Allergy, Natural ways to detox after heavy food, Shamil.
< !- START disable copy paste -->

Post a Comment