Follow KVARTHA on Google news Follow Us!
ad

UT Infection | മൂത്രാശയ അണുബാധയെ സൂക്ഷിക്കണം; തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ വരാന്‍ പോകുന്നത് കൂടുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍

ആവശ്യത്തിന് വെള്ളം കുടിക്കുക, UTI, Health, Lifestyle, ആരോഗ്യ വാർത്തകൾ
കൊച്ചി: (KVARTHA) പല സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ് മൂത്രാശയ അണുബാധ അല്ലെങ്കില്‍ യൂറിനറി ഇന്‍ഫെക്ഷന്‍. ഈ അവസ്ഥ പുരുഷന്മാരിലും ഉണ്ടാകാറുണ്ടെങ്കിലും സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരാറുള്ളത്. പൊതുവെ നിസാരമായി കണക്കാക്കുന്ന ഈ പ്രശ്നങ്ങൾ യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ അസുഖങ്ങൾക്ക് വഴിവച്ചേക്കാം. കിഡ്‌നി സംബന്ധമായ രോഗങ്ങൾക്ക് കാരണമാകാനുള്ള സാധ്യത കൂടുതലാണ്.
  
News, Top-Headlines, News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, How dangerous is urinary tract infection?.

ഇത്തരം മൂത്രാശയ അണുബാധകൾ കുട്ടികളിൽ ആൺ കുട്ടികൾക്കാണ് കൂടുതലായി കണ്ടുവരാറുള്ളത്‌. മുതിർന്നവരിൽ സ്ത്രീകളിലുമാണിത് കൂടുതലായി പതിവുള്ളത്. സ്ത്രീകളിൽ ആര്‍ത്തവ സമയത്തും ഗര്‍ഭകാലത്തുമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങൾ കാരണം യൂറിനറി പി എച്ച് നിലയിൽ വ്യത്യാസം സംഭവിക്കുന്നതിനാൽ ഇന്‍ഫെക്ഷന്‍ സാധ്യത വര്‍ധിക്കുന്നു. പ്രായക്കൂടുതൽ മൂലമുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടും സ്ത്രീകളില്‍ അണുബാധ സാധ്യത വർധിക്കാറുണ്ട്.

മൂത്രാശയത്തിലെ അണുബാധ ഉണ്ടാക്കുന്നത് സാധാരണയായി ഇ-കോളി എന്ന ബാക്ടീരിയ ആണ്. മനുഷ്യന്റെ കുടലിനുള്ളിൽ കാണുന്ന ഈ ബാക്ടീരിയ മലദ്വാരത്തിനു ചുറ്റും തമ്പടിക്കുകയും അവിടെ നിന്ന് മൂത്രനാളിയിലേക്കു വ്യാപിക്കുമ്പോഴാണ് മൂത്രത്തിലെ അണുബാധ ഉണ്ടാകുന്നത്. ആവർത്തിച്ചുണ്ടാകുന്ന അണുബാധ മരുന്നുകൾ ആശ്രയിക്കാതെ അവഗണിച്ചാൽ കിഡ്‌നിയില്‍ പഴുപ്പ് വന്ന് നിറയാന്‍ ഇടയാക്കുന്ന പെരിനെഫ്രിക് ആബ്‌സെസ്, റീനല്‍ ആക്‌സസ് തുടങ്ങിയ അവസ്ഥകള്‍ക്ക് ഇടയാക്കും.

ഒരു പക്ഷെ കിഡ്‌നിയിൽ ഉണ്ടാകുന്ന ഈ പഴുപ്പ് നമ്മൾ തിരിച്ചറിയണമെന്നില്ല. ഇത് വൃക്കയിലെ അണുബാധയ്ക്ക് ഇടയാക്കും. കിഡ്‌നിയില്‍ ഗ്യാസ് വന്നു നിറയുന്ന എംഫിസെമാറ്റെസ് പോലെയുള്ള അവസ്ഥകളും ഉണ്ട്. ഇതിന് വൈകാതെ അടിയന്തിര ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രശങ്ക, കലങ്ങിയ മൂത്രം, പെല്‍വിക് ഭാഗത്തെ അസ്വസ്ഥത, ദുര്‍ഗന്ധത്തോടെയുള്ള മൂത്രം എന്നിവയാണ് മൂത്രാശയ അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ.

ഇതിന് വേണ്ട രീതിയില്‍ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടി വരും. അവസ്ഥ ഗുരുതരമാണെങ്കിൽ വൃക്ക മാറ്റി വെക്കാനും ഡോക്ടർ നിർദേശിച്ചേക്കാം. അതുകൊണ്ട് തന്നെ മൂത്രാശയ അണുബാധ നിസാരമായി കാണരുത്. ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ കൈ വിട്ട് പോകാതെ നോക്കാം. നിസാരപ്പെടുത്തിയാൽ പിന്നീട് വലിയ സങ്കീർണതകൾ ഉണ്ടാക്കാനും ഇടയാക്കും.


ആവശ്യത്തിന് വെള്ളം കുടിക്കുക

മൂത്രാശയ അണുബാധയിൽ നിന്ന് ആശ്വാസം ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗം ധാരാളം ദ്രാവകങ്ങൾ കുടിക്കുക എന്നതാണ്. പ്രത്യേകിച്ച് ഒരു ദിവസം ആറ് മുതൽ ഏഴ് ലിറ്റർ വരെ വെള്ളം കുടിക്കുന്നത് അണുബാധ തടയാൻ സഹായിക്കുന്നു. കൂടുതൽ വെള്ളം കുടിക്കുന്നത് നിങ്ങളെ കൂടുതൽ തവണ മൂത്രമൊഴിക്കാൻ പ്രേരിപ്പിക്കുന്നു, ഇത് മൂത്രനാളിയിലെ അണുബാധയെ പുറന്തള്ളാൻ സഹായിക്കുന്നു. ധാരാളം ദ്രാവകങ്ങൾ കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.


ശുചിത്വം ശ്രദ്ധിക്കുക

സ്ത്രീകളിൽ മൂത്രാശയ അണുബാധയുടെ പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. ആർത്തവ സമയത്തും ലൈംഗിക ബന്ധത്തിലും ശുചിത്വം പാലിച്ചില്ലെങ്കിൽ യുടിഐയുടെ സാധ്യതയും പലമടങ്ങ് വർധിക്കുന്നു. യുടിഐ ഒഴിവാക്കാൻ, ആർത്തവ സമയത്ത് ഓരോ മൂന്ന് - നാല് മണിക്കൂർ ഇടവിട്ട് പാഡ് മാറ്റുക. പാഡ് മാറ്റുന്നതിന് മുമ്പ് ജനനേന്ദ്രിയഭാഗം വെള്ളത്തിൽ കഴുകുക.


വളരെ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക

ഇറുകിയ വസ്ത്രങ്ങൾ യുടിഐ അണുബാധയ്ക്ക് കാരണമാകും. ജനനേന്ദ്രിയത്തിനടുത്തുള്ള മുറുക്കം അമിതമായ വിയർപ്പിലേക്ക് നയിക്കുന്നു, ഇത് ബാക്ടീരിയകൾ വളരാനും മൂത്രനാളിയിലേക്ക് നീങ്ങാനും ഇടയാക്കും. വളരെ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക. കഴിയുന്നിടത്തോളം കോട്ടൺ അടിവസ്ത്രങ്ങൾ മാത്രം ധരിക്കുക.

Keywords: News, Top-Headlines, News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, How dangerous is urinary tract infection?.

Post a Comment