Follow KVARTHA on Google news Follow Us!
ad

Snakebite Caution | പാമ്പ് കടിയേറ്റാൽ അബദ്ധത്തിൽ പോലും ഈ 6 കാര്യങ്ങൾ ചെയ്യരുത്! ആരോഗ്യ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു

അംഗവൈകല്യവും മരണവും പകുതിയായി കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം Snakebite, Health, Lifestyle, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) പാമ്പുകടിയേറ്റാൽ ആളുകൾ എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി. 2030ഓടെ പാമ്പുകടിയേറ്റുള്ള അംഗവൈകല്യവും മരണവും പകുതിയായി കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. പദ്ധതിക്ക് (NAPSE) കീഴിൽ, പുതുച്ചേരി, മധ്യപ്രദേശ്, അസം, ആന്ധ്രാപ്രദേശ്, ഡൽഹി എന്നീ അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ ഹെൽപ്പ് ലൈൻ നമ്പറും ആരംഭിക്കും.


ഒരു പഠനമനുസരിച്ച് ഇന്ത്യയിൽ പ്രതിവർഷം 30-40 ലക്ഷം ആളുകൾക്ക് പാമ്പുകടിയേൽക്കുന്നു. ഏകദേശം 50,000 പേർ ഇതുമൂലം മരിക്കുന്നു. പാമ്പുകടിയേറ്റാൽ ക്ലിനിക്കിലോ ആശുപത്രിയിലോ പോകുന്നവർ വളരെ കുറവാണ്. പാമ്പുകടിയേറ്റ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാറില്ല.

പാമ്പ് കടിയേറ്റാൽ എന്ത് ചെയ്യണം?

* പാമ്പ് കടിയേറ്റ വ്യക്തിയെ സമാധാനിപ്പിച്ച് ശാന്തനാക്കുക.
* പാമ്പിൽ നിന്ന് പതുക്കെ അകലം പാലിക്കുക
* മുറിവേറ്റ ഭാഗം ചലിപ്പിക്കരുത്, കടിയേറ്റ സ്ഥലം തുറന്നുവെക്കുക.
* പാമ്പ് കടിയേറ്റ സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള ആഭരണങ്ങൾ, വാച്ച്, മോതിരം അല്ലെങ്കിൽ ഇറുകിയ വസ്ത്രങ്ങൾ എന്നിവ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുക.
* കടിയേറ്റയാളെ ചെരിച്ച് കിടത്തുക.
* ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.

പാമ്പ് കടിയേറ്റാൽ എന്ത് ചെയ്യാൻ പാടില്ല?

* പാമ്പ് കടിയേറ്റ ആളെ പരിഭ്രാന്തരാക്കരുത്.
* പാമ്പിനെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യരുത്. പ്രതിരോധത്തിനായി പാമ്പ് നിങ്ങളെ കടിച്ചേക്കാം.
* പാമ്പുകടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കരുത്. ഈ മുറിവിൽ ആൻറി വെനം ഇഞ്ചെക്ഷനോ മരുന്നോ പ്രയോഗിക്കരുത്.
* മുറിവ് കെട്ടി രക്തചംക്രമണം നിർത്താൻ ശ്രമിക്കരുത്
* രോഗിയെ മലർത്തി കിടത്തരുത്. ഇത് ശ്വാസനാളത്തിൽ തടസം സൃഷ്ടിച്ചേക്കാം.
* പരമ്പരാഗത ചികിത്സ പരീക്ഷിക്കരുത്
  
News, National, New Delhi, Snakebite, Health, Lifestyle, Government, Health, Report, Treatment, Govt releases action plan to reduce snakebite deaths.
Keywords: News, National, New Delhi, Snakebite, Health, Lifestyle, Government, Health, Report, Treatment, Govt releases action plan to reduce snakebite deaths, Shamil.
< !- START disable copy paste -->

Post a Comment