Follow KVARTHA on Google news Follow Us!
ad

Petition | മന്തിപ്പാറയ്ക്ക് സമീപം തമിഴ്നാട് വനത്തിൽ പാസ്റ്ററുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം: ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആർവൈഎഫ് ഇടുക്കി ജില്ലാ വൈസ് പ്രസിഡൻ്റ് അജോ കുറ്റിക്കൻ ഹൈകോടതിയെ സമീപിക്കും

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ആരോപണം Pastor, Petition, High Court, Crime Branch, investigation, Idukki
ഇടുക്കി: (KVARTHA) കേരള അതിർത്തിയിലെ തമിഴ്നാട് വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ പാസ്റ്ററുടെ മൃതദേഹം കണ്ടെത്തിയതിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർവൈഎഫ് ഇടുക്കി ജില്ലാ വൈസ് പ്രസിഡൻ്റ് അജോ കുറ്റിക്കൻ മദ്രാസ് ഹൈകോടതിയുടെ മധുര ബഞ്ചിൽ ഹർജി നൽകും. ജനുവരി 12നായിരുന്നു മന്തിപ്പാറ വയലാർ നഗർ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിലെ പാസ്റ്ററായ ലാലു എന്ന പി വി എബ്രാഹാമിനെ കത്തിക്കരിഞ്ഞ നിലയിൽ മന്തിപ്പാറയ്ക്ക് സമീപം വനത്തിൽ കണ്ടെത്തിയത്.
 
Pastor's dead body found incident: Petition will file in High Court seeking Crime Branch investigation.

തേനി മെഡികൽ കോളജിൽ മൃതദേഹം പോസ്റ്റുമോർടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയെങ്കിലും സംസ്കാരം സംബന്ധിച്ച് വിവരങ്ങൾ ഇദ്ദേഹം താമസിച്ചിരുന്ന പള്ളിയിലെ വിശ്വാസികളെ അറിയിക്കാത്തതിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തതായി പ്രചാരണം നടക്കുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന് സഹോദരനുമായി ചെറിയ സാമ്പത്തിക ഇടപാടു മാത്രമാണുണ്ടായിരുന്നതെന്നും മറ്റ് ബാധ്യതകളില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

അതേസമയം പാസ്റ്ററെ കാണാതായ ദിവസം മന്തിപ്പാറയിലെ ബാർബർ ഷോപിൽ എത്തി മുടിമുറിക്കുകയും ഇതിന് ശേഷം സമീപത്തെ ചായക്കടയിൽ നിന്നും പൊറോട്ടയും കറിയും വാങ്ങി താമസ സ്ഥലത്തേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് പാസ്റ്ററെ കാണാതായത്. പാസ്റ്ററെ തേടി വിശ്വാസികൾ പള്ളിയോട് ചേർന്നുള്ള പാഴ്സണേജിൽ എത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു.

പാർസലായി വാങ്ങിയ ഭക്ഷണ സാധനങ്ങൾ മുറിക്കുള്ളിൽ അതേപടി കണ്ടെത്തുകയും ചെയ്തു. അടുപ്പമുള്ള ആരോ വന്ന് വിളിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ പാസ്റ്ററെ ബലമായി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാവാനാണ് സാധ്യതയെന്നും ഈ സാഹചര്യത്തിലാണ് മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതെന്നും അജോ കുറ്റിക്കൻ പറഞ്ഞു.

Keywords: News, News-Malayalam-News, Kerala, Kerala-News, Idukki-News, Pastor, Petition, High Court, Crime Branch, Investigation, Idukki, Pastor's dead body found incident: Petition will file in High Court seeking Crime Branch investigation.

< !- START disable copy paste -->

Post a Comment