Follow KVARTHA on Google news Follow Us!
ad

Fight | പാർലമെന്റിനകത്തും പുറത്തും അക്രമികൾ പ്രയോഗിച്ച കളർ ഗ്യാസ് സ്പ്രേ കൈക്കലാക്കാൻ പരസ്പരം പോരടിച്ച് ടിവി മാധ്യമപ്രവർത്തകർ; കൗതുക കാഴ്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി; വീഡിയോ

രൂക്ഷമായി പ്രതികരിച്ച് നെറ്റിസൻസ്; Lok Sabha, Parliament, ദേശീയ വാർത്തകൾ, Smoke Canister
ന്യൂഡെൽഹി: (KVARTHA) പാർലമെന്റിനകത്തും പുറത്തും കളർ ഗ്യാസ് സ്പ്രേ പ്രയോഗിച്ച അക്രമികളെ ഡെൽഹി പൊലീസ് പിടികൂടിയ ശേഷം, നിലത്ത് കിടക്കുന്ന കളർ ഗ്യാസ് സ്പ്രേ ചിത്രീകരിക്കാൻ ടിവി മാധ്യമപ്രവർത്തകർ പരസ്പരം പോരടിച്ചത് കൗതുക കാഴ്ചയായി. മാധ്യമപ്രവർത്തകർ അക്ഷരാർത്ഥത്തിൽ പരസ്പരം കളർ ഗ്യാസ് സ്പ്രേ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

New Delhi, News, Parliament, Protest, Police, Forensic, Probe, Reporters, Fight, Viral, Video, Social Media, TV Reporters FIGHT Among Themselves To Get Hold Of Smoke Canister That Protestors Used In Lok Sabha.

വീഡിയോയിൽ, ഗ്യാസ് സ്പ്രേ കൈക്കലാക്കാൻ മാധ്യമപ്രവർത്തകർ ശക്തമായും ആക്രമണോത്സുകമായും പരസ്പരം പിടിച്ച് തള്ളുന്നത് കാണാം. മാധ്യമപ്രവർത്തകരിലൊരാൾ ഗ്യാസ് സ്പ്രേ പിടിച്ച് പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ മുഴുവൻ സംഭവവും വിശദീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ, ഒരു സ്ത്രീ ഉൾപ്പെടെ മറ്റ് രണ്ട് മാധ്യമപ്രവർത്തകർ ഗ്യാസ് സ്പ്രേ മുൻ കൈയിലുണ്ടായിരുന്ന മൈക്കും തട്ടിയെടുക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ തത്സമയം ടിവിയിൽ സംപ്രേഷണം ചെയ്തപ്പോഴാണ് പലതും പുറത്തുവന്നത്.
നെറ്റിസൻസും രൂക്ഷമായി സംഭവത്തോട് പ്രതികരിച്ചു. 'തെളിവായി ഗ്യാസ് സ്പ്രേ സുരക്ഷിതമാക്കേണ്ടതല്ലേ ?? ഫോറൻസിക് വിശകലനത്തിന് ഇത് ഉപയോഗിക്കേണ്ടതല്ലേ!?', എന്നായിരുന്നു ഒരു ഉപയോക്താവിന്റ് പ്രതികരണം. ജന്മദിന പാർട്ടികളിൽ കേക്ക് സ്വന്തമാക്കാൻ ഞങ്ങൾ ഇതുപോലെ വഴക്കുണ്ടാക്കുമായിരുന്നുവെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.

Keywords: New Delhi, News, Parliament, Protest, Police, Forensic, Probe, Reporters, Fight, Viral, Video, Social Media, TV Reporters FIGHT Among Themselves To Get Hold Of Smoke Canister That Protestors Used In Lok Sabha.

Post a Comment