Follow KVARTHA on Google news Follow Us!
ad

Aadhaar | ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയുണ്ടോ? തട്ടിപ്പ് തടയാൻ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാൻ നിർദേശിച്ച് വിദഗ്ധർ; വീട്ടിലിരുന്ന് തന്നെ എങ്ങനെ ചെയ്യാമെന്ന് വിശദമായി അറിയാം

കണ്ണും, വിരലടയാളവും, ബാങ്ക് വിവരങ്ങളും തുടങ്ങി സകലമാന കാര്യങ്ങളും അടങ്ങുന്ന രേഖയാണ് Aadhaar Card, Lifestyle, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ആധാർ കാർഡ് നിലവിൽ, വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ്, മിക്കവാറും എല്ലാ സർക്കാർ ജോലികളിലും സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പരിശോധനയിലും ഇത് ഉപയോഗിക്കുന്നു. ബാങ്ക് അക്കൗണ്ടുകളിൽ അടക്കം ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ആധാർ കാർഡിലെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയുള്ളവർ നിരവധിയാണ്. കണ്ണും, വിരലടയാളവും, ബാങ്ക് വിവരങ്ങളും തുടങ്ങി സകലമാന കാര്യങ്ങളും അടങ്ങുന്ന രേഖയാണ് ആധാര്‍. അതിനാൽ സൈബർ തട്ടിപ്പുകാരും ആധാർ വിവരങ്ങൾ കൈക്കലാക്കാൻ സജീവമായി രംഗത്തുണ്ട്.

Lock Aadhaar biometrics to prevent fraud: Experts

ബയോമെട്രിക് ലോക്ക് ചെയ്യാം

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നടക്കമുള്ള തട്ടിപ്പ് തടയാൻ ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുന്ന സേവനം ഉപയോഗിക്കാമെന്ന് പൊലീസും സൈബർ സുരക്ഷാ വിദഗ്ധരും പറയുന്നു. ദുരുപയോഗം ഒഴിവാക്കാൻ, ഓൺലൈൻ ബയോമെട്രിക് ലോക്ക്, അൺലോക്ക് സൗകര്യം യുഐഡിഎഐ വാഗ്ദാനം ചെയ്യുന്നു. വീട്ടിലിരുന്ന് നിങ്ങളുടെ ആധാർ കാർഡിലെ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാനോ അൺലോക്ക് ചെയ്യാനോ കഴിയും. ഇതിനായി രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പർ മാത്രം മതി. ബയോമെട്രിക് ലോക്ക് ചെയ്‌ത ശേഷം, അൺലോക്ക് ചെയ്യാതെ നിങ്ങൾക്ക് അത് ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യാൻ ആർക്കും കഴിയില്ല.

എങ്ങനെ ആധാർ ബയോമെട്രിക് ലോക്ക് ചെയ്യാം

* ആധാർ കാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www(dot)uidai(dot)gov(dot)in സന്ദർശിക്കുക

* മെനുവിലെ മൈ ആധാറിൽ ക്ലിക്ക് ചെയ്യുക. ആധാര്‍ സേവനങ്ങള്‍ തിരഞ്ഞെടുക്കുക.

* തുടര്‍ന്ന് 'Secure your Biometrics' ക്ലിക്ക് ചെയ്യുക.

* 'Lock/Unlock Biometrics' ഓപ്‌ഷൻ കാണാം. നിങ്ങൾക്ക് ബയോമെട്രിക് ലോക്ക് ചെയ്യണമെങ്കിൽ, ലോക്ക് തിരഞ്ഞെടുക്കുക.

* നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക. ഇതിനുശേഷം നിങ്ങൾ ക്യാപ്‌ച കോഡ് നൽകുകയും Send OTP എന്നതിൽ ക്ലിക്ക് ചെയ്യുകയും വേണം.

* ഒ ടി പി നൽകിയ ശേഷം, Enable ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ ആധാർ ബയോമെട്രിക് വിജയകരമായി ലോക്ക് ചെയ്‌തതായി സന്ദേശം ലഭിക്കും.

ആധാർ ബയോമെട്രിക് എങ്ങനെ അൺലോക്ക് ചെയ്യാം?

* നിങ്ങളുടെ ആധാർ ബയോമെട്രിക് ലോക്ക് ചെയ്‌തിരിക്കുകയും നിങ്ങൾ അത് അൺലോക്ക് ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ മുകളില്‍ പറഞ്ഞ നടപടിക്രമങ്ങള്‍ വീണ്ടും പിന്തുടരുക.

* ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക. മുകളിൽ ആധാർ മെനു കാണാം. ഇതിൽ ക്ലിക്ക് ചെയ്ത ശേഷം ആധാർ ബയോമെട്രിക് ലോക്ക്, അൺലോക്ക് എന്നിവയിൽ ക്ലിക്ക് ചെയ്യുക.

* ഇതിനുശേഷം, നിങ്ങളുടെ 12 അക്ക ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകി Send OTP ക്ലിക്ക് ചെയ്യുക.

* നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒ ടി പി ലഭിക്കും. ആ ഒ ടി പി നൽകിയ ശേഷം, ഡിസേബിൾ ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ആധാർ ബയോമെട്രിക് അൺലോക്ക് ചെയ്യാം.

Keywords: News, National, New Delhi, Aadhaar Card, Lifestyle, Aadhar, Bank, Biometrics Option, Police, Cyber, Online, Lock Aadhaar biometrics to prevent fraud: Experts.
< !- START disable copy paste -->

Post a Comment