Follow KVARTHA on Google news Follow Us!
ad

Hilary | ഹിലാരി കൊടുങ്കാറ്റ് തെക്കന്‍ കാലിഫോര്‍ണിയയിലെത്തി; കനത്ത മഴകാരണം നിരവധി നാശനഷ്ടം സംഭവിച്ചതായി റിപോര്‍ട്

'വെള്ളപ്പൊക്കമുണ്ടാകാനിടയുണ്ട്' Hilary, Southern California, Mexico, Baja California Peninsula
കാലിഫോര്‍ണിയ: (www.kvartha.com) ഹിലാരി കൊടുങ്കാറ്റ് തെക്കന്‍ കാലിഫോര്‍ണിയയില്‍ പ്രവേശിച്ചു. കനത്ത മഴ കാരണം നിരവധി നാശനഷ്ടം സംഭവിച്ചതായി റിപോര്‍ടുണ്ട്. അരിസോണയുടെയും നെവാഡയുടെയും ചില ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ദക്ഷിണ കാലിഫോര്‍ണിയ മേഖലയില്‍ ഭൂകമ്പം ഉണ്ടായ സമയത്താണ് കൊടുങ്കാറ്റെത്തിയതെന്നാണ് റിപോര്‍ട്.

ലോസ് ആഞ്ജലസിന് വടക്ക് തെക്കന്‍ കാലിഫോര്‍ണിയയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി യു എസ് ജിയോളജികല്‍ സര്‍വേ ഞായറാഴ്ച അറിയിച്ചു. അതേസമയം, കാലാവസ്ഥ മാറ്റം  റോഡുകളില്‍ വെള്ളപ്പൊക്കമുണ്ടാക്കുമെന്നും കരുതിയിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

World, News, Hilary, Southern California, Mexico, Baja California Peninsula.

ദക്ഷിണ കാലിഫോര്‍ണിയയില്‍ കൊടുങ്കാറ്റ് വീശുന്നതിന് മുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഹിലാരി ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

Keywords: World, News, Hilary, Southern California, Mexico, Baja California Peninsula.

Post a Comment