Follow KVARTHA on Google news Follow Us!
ad

PAN-Aadhaar | സമയപരിധി കഴിഞ്ഞു; പാൻ ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് എന്ത് സംഭവിക്കും, ഇനി എന്ത് ചെയ്യാനാവും? അറിയേണ്ടതെല്ലാം

തീയതി സർക്കാർ നീട്ടിയിട്ടില്ല PAN Card, Income Tax Department, NSDL, Lifestyle, ദേശീയ വാർത്തകൾ, PAN-Aadhaar linking
ന്യൂഡെൽഹി: (www.kvartha.com) പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജൂൺ 30 വരെയായിരുന്നു ആദായനികുതി വകുപ്പ് സമയപരിധി നൽകിയത്. അത് അവസാനിച്ചിരിക്കുകയാണ് ഇപ്പോൾ. ഇത്തവണയും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടുമെന്ന് ഭൂരിഭാഗം ആളുകളും കരുതിയിരുന്നെങ്കിലും ഇതുവരെ സർക്കാർ ഒരു വിവരവും നൽകിയിട്ടില്ല. ജൂൺ 30-നകം നിങ്ങൾ പാൻ ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, 2023 ജൂലൈ ഒന്ന് മുതൽ അത് പ്രവർത്തനരഹിതമാകുമെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചിട്ടുള്ളത്.

News, National, New Delhi, PAN Card, Income Tax Department, NSDL, Lifestyle, PAN-Aadhaar Linking, Fine, PAN-Aadhaar linking deadline expired: Here is what to do if PAN has become inoperative.

ഇതുമൂലം, പാൻ ആവശ്യമുള്ള ബാങ്കിംഗ് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങൾക്കും പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഷെയറിലെയും മറ്റ് നിക്ഷേപ വിപണിയിലെയും ഏത് ഇടപാടിനും പാൻ ആവശ്യമായതിനാൽ, പാനും ആധാറും ബന്ധിപ്പിക്കാൻ സെബി നിലവിലുള്ള നിക്ഷേപകരോട് നിർദേശിച്ചിരുന്നു. ആദായനികുതി നിയമത്തിലെ സെക്ഷൻ 139എഎ അനുസരിച്ച്, 2017 ജൂലൈ ഒന്നിന് പാൻ ഉള്ള ഏതൊരു വ്യക്തിയും ആധാറും പാനും ബന്ധിപ്പിക്കേണ്ടതുണ്ട്.

ഇവർക്ക് പാൻ-ആധാർ ലിങ്ക് വേണ്ട

ചില ആളുകൾക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല.

* 80 വയസിന് മുകളിലുള്ള വ്യക്തിക്ക്.
* ആദായനികുതി നിയമപ്രകാരം പ്രവാസികൾക്ക്
* ഇന്ത്യൻ പൗരനല്ലാത്ത വ്യക്തി
* അസം, ജമ്മു കശ്മീർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക്.

പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ എന്തുചെയ്യും?

* പാൻ-ആധാർ ലിങ്ക് ചെയ്യാത്ത ഒരാൾക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല.
* കെട്ടിക്കിടക്കുന്ന ആദായനികുതി റിട്ടേൺ പ്രോസസ് ചെയ്യാനാവില്ല.
* ആദായനികുതി റീഫണ്ട് പ്രോസസ് തീർപ്പുകൽപ്പിക്കില്ല.
* തെറ്റായ അല്ലെങ്കിൽ പിഴവുള്ള ആദായ നികുതി റിട്ടേണുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടരാൻ കഴിയില്ല.
* പാൻ പ്രവർത്തനരഹിതമായാൽ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകൾ സാധ്യമാകില്ല. കെവൈസിക്ക് പാൻ ആവശ്യമാണ്.

പാൻ എങ്ങനെ വീണ്ടും പ്രവർത്തനക്ഷമമാക്കാം?

പാൻ പ്രവർത്തനരഹിതമായാൽ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) 2023 മാർച്ച് 28-ലെ വിജ്ഞാപനത്തിൽ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ എന്തുചെയ്യാനാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ 1,000 രൂപ പിഴ നൽകേണ്ടതുണ്ട്. എന്നിരുന്നാലും, ഇതിന് ലിങ്ക് ചെയ്യുന്ന തീയതി മുതൽ 30 ദിവസമെടുക്കും. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴ അടയ്‌ക്കുന്നതിന്, ആദായ നികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റിൽ അക്കൗണ്ട് ലോഗിൻ ചെയ്യേണ്ടതുണ്ട്. ലോഗിൻ ചെയ്തുകഴിഞ്ഞാൽ, 'ലിങ്ക് പാൻ വിത്ത് ആധാർ' എന്ന ഓപ്ഷൻ കാണാം. ആവശ്യമായ വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ, ഇ-പേ ടാക്സ് വഴി പിഴ തുക അടയ്ക്കാം.

Keywords: News, National, New Delhi, PAN Card, Income Tax Department, NSDL, Lifestyle, PAN-Aadhaar Linking, Fine, PAN-Aadhaar linking deadline expired: Here is what to do if PAN has become inoperative.
< !- START disable copy paste -->

Post a Comment