Follow KVARTHA on Google news Follow Us!
ad

Delhi Floods | യമുന നദിയിലെ ജലനിരപ്പ് 208.46 മീറ്റര്‍; വെള്ളം സുപ്രീം കോടതിയുടെ സമീപം വരെയെത്തി; രാജ്ഘട്ടിലും വെള്ളം കയറി; ഫ്രാന്‍സ് സന്ദര്‍ശനത്തിനിടയില്‍ അമിത്ഷായെ വിളിച്ച് സ്ഥിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓട നിറഞ്ഞ് കവിഞ്ഞതാണ് വെള്ളക്കെട്ട് ഉണ്ടാകാനിടയാക്കിയത് Submerged, Rajghat, Supreme Court, Delhi, Flood, Yamuna
ന്യൂഡെല്‍ഹി: (www.kvartha.com) യമുന നദിയിലെ ജലനിരപ്പ് കര കവിഞ്ഞൊഴുകി വെള്ളം സുപ്രീം കോടതിയുടെ സമീപം വരെ എത്തി. രാജ്ഘട്ടിലും വെള്ളം കയറി. സുപ്രീം കോടതിക്ക് സമീപത്തെ ഓട നിറഞ്ഞ് കവിഞ്ഞതാണ് ഈ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകാനിടയാക്കിയത്. 

വെള്ളിയാഴ്ച (14.07.2023) പുലര്‍ചെ 6 മണിയോടെ യമുന നദിയിലെ ജലനിരപ്പ് 208.46 മീറ്റര്‍ എത്തി. ഔദ്യോഗിക വിവരം അനുസരിച്ച് പ്രശ്‌ന ബാധിത മേഖലകളില്‍ നിന്ന് വ്യാഴാഴ്ച മാത്രം 23,692 പേരെ മാറ്റിപാര്‍പിച്ചു. ഡെല്‍ഹിയിലെ സ്ഥിഗതികള്‍ വിലയിരുത്താന്‍ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച (13.07.2023) ആഭ്യന്തര മന്ത്രി അമിത്ഷായെ വിളിച്ചിരുന്നു. 

വീടുകള്‍ക്ക് പുറമെ ആശുപത്രികള്‍, ഷെല്‍ടര്‍ ഹോമുകള്‍, ശ്മശാനങ്ങള്‍ എന്നിവയിലേക്കും വെള്ളം ഇരച്ചു കയറിയത് വലിയ ഭീതി ഉണ്ടാക്കി. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിച്ചിട്ടുണ്ട്. ചെങ്കോട്ട അടച്ചു. ശനിയാഴ്ച (15.07.2023) സ്ഥിതി നോക്കിയ ശേഷം തുറക്കുന്ന കാര്യം തീരുമാനിക്കും.

ഡെല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ വാഹന ഗതാഗതം ഉള്ള ഐടിഒ ക്രോസിങ് ഭാഗത്തെ ഡ്രെയിന്‍ റഗുലേറ്റര്‍ തകര്‍ന്നത് കാരണം പ്രദേശം പൂര്‍ണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്തെ വെള്ളപ്പൊക്കത്തിന് കാരണം റഗുലേറ്റര്‍ തകര്‍ന്നത് ആണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രാവിലെ സ്ഥിരീകരിച്ചിരുന്നു. കരസേനയുടെയും ദുരന്ത നിവാരണ സേനയുടെയും സഹായം തേടാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം സൗകര്യം അനുവദിക്കുന്നതു പരിഗണിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ബസുകള്‍, ഭാരവാഹനങ്ങള്‍ എന്നിവ ഡെല്‍ഹിയിലേക്ക് പ്രവേശിക്കുന്നതു നിരോധിച്ചു. 

അതിനിടെ ഐടിഒ ഭാഗത്ത് വൈദ്യുത പോസ്റ്റില്‍ ഷോര്‍ട് സര്‍ക്യൂട് ഉണ്ടായത് ഭീതി പരത്തി. പോസ്റ്റില്‍ പിടിച്ചു വെള്ളക്കെട്ട് നീന്തി കടക്കാന്‍ ശ്രമിച്ച ചിലര്‍ക്ക് ഷോക്കേറ്റു. വെള്ളക്കെട്ടിന് നടുവില്‍ ആണ് പോസ്റ്റ് നില്‍ക്കുന്നത്.

കഴിഞ്ഞ 45 വര്‍ഷത്തിനിടെ ആദ്യമായാണ് യമുന കരകവിഞ്ഞ് നഗരത്തിലൂടെ ഒഴുകുന്നത്. ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേന, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി. പ്രളയ ഭീഷണി കണക്കിലെടുത്തു സ്‌കൂളുകള്‍, കോളജുകള്‍, അടിയന്തര സേവനഗണത്തില്‍ ഉള്‍പെടാത്ത സര്‍കാര്‍ ഓഫിസുകള്‍ എന്നിവയ്ക്ക് 16 വരെ അവധി പ്രഖ്യാപിച്ചു.

News, National, National-News, Weather, Weather-News, Submerged, Rajghat, Supreme Court, Delhi, Flood, Yamuna, Delhi Flood: Submerged Rajghat, Breach Near Supreme Court.



Keywords: News, National, National-News, Weather, Weather-News, Submerged, Rajghat, Supreme Court, Delhi, Flood, Yamuna, Delhi Flood: Submerged Rajghat, Breach Near Supreme Court. 


Post a Comment