Follow KVARTHA on Google news Follow Us!
ad

Kottiyoor | കൊട്ടിയൂരില്‍ ഭക്തജന പ്രവാഹം തുടരുന്നു

28ന് നടക്കുന്ന തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും Kottiyoor, Vaishakha Festival
കൊട്ടിയൂര്‍: (www.kvartha.com) വൈശാഖ മഹോത്സവം ആരംഭിച്ച് ഭണ്ഡാരം എഴുന്നള്ളത്തിന് ശഷം  തുടങ്ങിയ ഭക്തജന പ്രവാഹം വെള്ളിയാഴ്ചയും തുടരുകയാണ്. തിരുവഞ്ചിറയില്‍ പ്രദക്ഷിണം ചെയ്ത് മണിത്തറയില്‍ കുടികൊള്ളുന്ന പെരുമാളെ തൊഴാന്‍ ഭക്തജനങ്ങള്‍ക്ക് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നു. 28ന് നടക്കുന്ന തൃക്കലശാട്ടോടെയാണ് ഉത്സവം സമാപിക്കുന്നതെങ്കിലും ഉത്സവനാളില്‍ സ്ത്രീകള്‍ക്ക് കൂടി പ്രേവേശനം ലഭിക്കുന്ന അവസാനത്തെ ദിവസങ്ങളാണ് ശനിയാഴ്ചയും (17), ഞായറാഴ്ചയും (18). അതുകൊണ്ടു തന്നെ വലിയ ഭക്തജനപ്രവാഹം ഈ നാളുകളിലും പ്രതീക്ഷിക്കുന്നുണ്ട്.  

യാഗോത്സവത്തിലെ നാല് ആരാധനകളില്‍ നാലാമത്തെ രോഹിണി ആരാധന ശനിയാഴ്ച (17) നടക്കും. രോഹിണി ആരാധനാ ദിവസമാണ് ഏറെ ഭക്തി പ്രധാനവും ഭക്തമനസില്‍ ഭക്തിയുടെ വൈകാരിക മുഹൂര്‍ത്തങ്ങളും ആത്മ നിര്‍വൃതിയും സൃഷ്ടിക്കുന്ന ആലിംഗന പുഷ്പാഞ്ജലി എന്ന ചടങ്ങ് നടക്കുന്നത്. സതീദേവിയുടെ ദേഹ ത്യാഗത്തെത്തുടര്‍ന്ന് കോപിഷ്ഠനായ ശിവന്‍ മുച്ചൂടും മുടിച്ച് താണ്ഡവം തുടങ്ങിയപ്പോള്‍ പരമശിവനെ തണുപ്പിക്കാന്‍ മഹാവിഷ്ണു ശിവനെ കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിച്ച് കോപം തണുപ്പിച്ചു എന്ന പുരാണ സന്ദര്‍ഭത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്. 

Kottiyoor, News, Vaishakha Festival, Religion, Temple, Kottiyoor Vaishakha Festival.

കുറുമാത്തൂര്‍ ഇല്ലത്തെ സ്ഥാനികനായ  പരമേശ്വരന്‍ നമ്പൂതിരിപ്പാടിനാണ് ഈ ചടങ്ങിനവകാശമുള്ളത്. എന്നാല്‍ നമ്പൂതിരിപ്പാടിന് പുലയോ ബാലായ്മയോ വന്നാല്‍ ഈ ചടങ്ങ് മുടങ്ങിപ്പോകാറുണ്ട്. മിഥുനമാസത്തിലെ രോഹിണി നാള്‍ ശ്രാദ്ധ ദിനമാണ്. രോഹിണി നക്ഷത്രം മിഥുന മാസത്തില്‍ വന്നാല്‍ ആലിംഗന പുഷ്പാര്‍ച്ചന നടക്കാറില്ല. ഇത്തവണ രോഹിണി മിഥുനമാസത്തിലാണ് വരുന്നത്. ആരാധനാ നാളിലെ  പൊന്നിന്‍ ശീവേലിയും ആരാധനാ സദ്യയും  സന്ധ്യക്ക് പഞ്ചഗവ്യ അഭിഷേകവും  കൂടാതെ നവകാഭിഷേകവും കളഭാഭിഷേകവും ശനിയാഴ്ച നടക്കും. ഇനി വരുന്നത് ചതുശ്ശഹ്താ നിവേദ്യ നാളുകളാണ്. ജൂണ്‍ 19 ന് തിരുവാതിര ചതുശ്ശതവും, 20 ന്  പുണര്‍തം ചതുശ്ശതവും, 22 ന് ആയില്യം ചതുശ്ശതവും നടക്കും.

Keywords: Kottiyoor, News, Vaishakha Festival, Religion, Temple, Kottiyoor Vaishakha Festival.

Post a Comment