Follow KVARTHA on Google news Follow Us!
ad

Women Pilgrims | രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനുള്ള മഹത്തായ ചുവടുവയ്പ്പ്; കരിപ്പൂരില്‍ നിന്ന് വനിതകള്‍ക്ക് മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം പറന്നുയര്‍ന്നു

ഏറ്റവും മുതിര്‍ന്ന തീര്‍ഥാടക സുലൈഖ കാര്‍ത്തികപ്പള്ളിക്ക് കേന്ദ്രമന്ത്രി ജോണ്‍ ബര്‍ല ബോര്‍ഡിങ് പാസ് നല്‍കി Calicut International Airport, Karipur, Hajj
മലപ്പുറം: (www.kvartha.com) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വനിതകള്‍ക്ക് മാത്രമുള്ള സംസ്ഥാനത്തെ ആദ്യ ഹജ്ജ് വിമാനം പറന്നുയര്‍ന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ലയാണ് വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തത്. സംഘത്തിലെ ഏറ്റവും മുതിര്‍ന്ന തീര്‍ഥാടക കോഴിക്കോട് സ്വദേശി സുലൈഖ കാര്‍ത്തികപ്പള്ളി (76)ക്കാണ് മന്ത്രി ബോര്‍ഡിങ് പാസ് നല്‍കിയത്. 

വ്യാഴാഴ്ച വൈകിട്ട് 6.45ന് 145 സ്ത്രീ തീര്‍ഥാടകരും ആറ് വനിതാ ജീവനക്കാരുമായി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ഐഎക്സ് 3025 വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടു. മെഹ്റമോ പുരുഷ സഹയാത്രികനോ ഇല്ലാതെ സ്ത്രീ തീര്‍ഥാടകര്‍ക്കായി സംസ്ഥാനത്ത് നിന്നുള്ള ആദ്യ വിമാനമാണിത്.

പഞ്ചാബില്‍ നിന്നുള്ള കനിക മെഹ്റയാണ് വനിതകള്‍ മാത്രമുള്ള ഹജ്ജ് വിമാനം പൈലറ്റ് ചെയ്തത്. സഹ പൈലറ്റായി ഗരിമ പാസിയുടെ സഹായവുമുണ്ടായിരുന്നു. എം ബി ബിജിത, ദര്‍പ്പണ റാണ, സുഷമ ശര്‍മ, ശുഭാംഗി ബിശ്വാസ് എന്നിവരായിരുന്നു ക്യാബിന്‍ ക്രൂവിലെ മറ്റ് നാല് അംഗങ്ങള്‍.

വനിതാ തീര്‍ഥാടകരെ സ്വീകരിക്കാന്‍ മാത്രമല്ല ഗ്രൗണ്ട് ഹാന്‍ഡ്ലിങ്ങിനും എയര്‍ ഇന്‍ഡ്യ വനിതാ ജീവനക്കാരെ നിയോഗിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും പുരോഗതിക്കും വേണ്ടി പ്രാര്‍ഥിക്കണമെന്ന് തീര്‍ഥാടകരോട് അഭ്യര്‍ഥിച്ച ബര്‍ല, സ്ത്രീകള്‍ക്ക് മാത്രമുള്ള വിമാനം രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനുള്ള മഹത്തായ ചുവടുവയ്പ്പാണെന്ന് പറഞ്ഞു.

കരിപ്പൂരില്‍ നിന്ന് 12, കണ്ണൂരില്‍ നിന്ന് മൂന്ന്, കൊച്ചിയില്‍ നിന്ന് ഒന്ന് എന്നിങ്ങനെ 16 സ്ത്രീകള്‍ക്ക് മാത്രമായുള്ള ഹജ്ജ് വിമാനങ്ങളാണ് കേരളത്തില്‍ നിന്ന് ഉണ്ടാവുക. 45 വയസിന് മുകളിലുള്ള 2,733 സ്ത്രീകളാണ് ഈ വര്‍ഷം കേരളത്തില്‍ നിന്ന് പുരുഷ സഹായമില്ലാതെ ഹജ്ജിന് പോകുന്നത്. ഇവരില്‍ 1,718 പേരാണ് കരിപ്പൂരിനെ എംബാര്‍കേഷന്‍ കേന്ദ്രമായി തിരഞ്ഞെടുത്തത്.

എം പി അബ്ദുസ്സമദ് സമദാനി, ടി വി ഇബ്രാഹിം എം എല്‍ എ, സംസ്ഥാന ഹജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കൊണ്ടോട്ടി മുനിസിപല്‍ ചെയര്‍പേഴ്സണ്‍ ടി ഫാത്തിമ സുഹറാബി എന്നിവര്‍ ഹാജിമാരോട് സംസാരിച്ചു. കേന്ദ്ര ഹജ് കമിറ്റി ചീഫ് എക്സിക്യൂടീവ് ഓഫീസര്‍ മുഹമ്മദ് യാക്കൂബ് ശെഖ സ്വാഗതം പറഞ്ഞു. കാലികറ്റ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് ഡയറക്ടര്‍ എസ് സുരേഷ് നന്ദി പറഞ്ഞു.

News, Kerala, Kerala-News, Religion, Religion-News, News-Malayalam, Calicut International Airport, Karipur, Hajj Flight, Women, Pilgrims, Kerala: The first women-only Hajj flight take off from Karipur.


Keywords: News, Kerala, Kerala-News, Religion, Religion-News, News-Malayalam, Calicut International Airport, Karipur, Hajj Flight, Women, Pilgrims, Kerala: The first women-only Hajj flight take off from Karipur.

Post a Comment