Follow KVARTHA on Google news Follow Us!
ad

Kottiyoor Festival | കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; തിരുവോണം ആരാധനയ്ക്കുശേഷം ഇളനീര്‍വയ്പ്പ് നടന്നു

നൂറിലേറെ മഠങ്ങളില്‍നിന്ന് ഇളനീര്‍ കാവുമായി കാല്‍നടയായി എത്തിയത് വ്രതനിഷ്ഠരായ ആയിരക്കണക്കിന് പേര്‍ Kottiyoor, Kannur, Kottiyoor, Temple Worship
കണ്ണൂര്‍: (www.kvartha.com) വൈശാഖ മഹോത്സവത്തിലെ ആദ്യത്തെ ആരാധനയായി തിരുവോണം ആരാധന നടന്നു. ആരാധനാ ദിവസങ്ങളില്‍ നടക്കുന്ന പൊന്നിന്‍ ശീവേലി വെള്ളിയാഴ്ച ഉച്ചയോടെ നടത്തി. പന്തീരടി പൂജയ്ക്ക് മുന്‍പ് ആരാധന നിവേദ്യവും നടന്നു.  

വെളളിയാഴ്ച വൈകുന്നേരം പഞ്ചഗവ്യം കളഭം എന്നിവയോടെ അഭിഷേകവും നടത്തി. കരോത്ത് നായര്‍ തറവാട്ടുകാര്‍ എഴുന്നള്ളിച്ചെത്തിക്കുന്ന ഗോപഞ്ചമങ്ങള്‍ ചേര്‍ത്താണ് പഞ്ചഗവ്യം തയാറാക്കിയത്. തിരുവോണം ആരാധനയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ട മണിത്തറ മുകളിലെ താല്‍ക്കാലിക ശ്രീകോവിലിന്റെ നിര്‍ംാണം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. തിരുവോണം ആരാധനയില്‍ പങ്കെടുക്കുന്നതിനായി വന്‍ഭക്തജനമാണ് കൊട്ടിയൂരിലെത്തിയത്.

ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂരില്‍ തിരുവോണം ആരാധനയ്ക്കുശേഷം രാത്രിയോടെ ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീര്‍വയ്പ്പ് നടന്നു. ഉത്സവനാളിലെ രണ്ടാമത്തെ ആരാധനയായി അഷ്ടമി ആരാധനയും ഇളനീരാട്ടവും ശനിയാഴ്ച നടക്കും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ നൂറിലേറെ മഠങ്ങളില്‍ നിന്ന് വ്രതനിഷ്ഠരായ ആയിരക്കണക്കിന് പേരാണ് ഇളനീര്‍ കാവുമായി കാല്‍നടയായി സന്ധ്യയോടെ കൊട്ടിയൂരിലെത്തിച്ചേര്‍ന്നത്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജന്മാവകാശികളായ തണ്ടയാന്മാര്‍ക്കാണ് ഇളനീര്‍വയ്പ്പിനുള്ള അവകാശം. കൂത്തുപറമ്പിനടുത്തുള്ള വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്ന് എരുവട്ടി തണ്ടയാനാണ് എള്ളെണ്ണയും ഇളനീരുമായി ഇളനീര്‍വയ്പ്പിന് മുന്നോടിയായി കൊട്ടിയൂരിലെത്തിക്കുന്നത്.

News, Kerala, Kerala-News, Religion, Religion-News, Kottiyoor, Kannur, Kottiyoor, Temple Worship, Kottiyoor Festival, News-Malayalam, Kannur, Kannur-News, Temple, Kannur: Kottiyoor temple worship festival held.


Keywords: News, Kerala, Kerala-News, Religion, Religion-News, Kottiyoor, Kannur, Kottiyoor, Temple Worship, Kottiyoor Festival, News-Malayalam, Kannur, Kannur-News, Temple, Kannur: Kottiyoor temple worship festival held.

Post a Comment