Follow KVARTHA on Google news Follow Us!
ad

Hajj Pilgrims | ആദ്യ ഹജ്ജ് തീര്‍ഥാടക സംഘം യാത്രയായി; മന്ത്രി വി അബ്ദു റഹ് മാന്‍ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തു

145 പേരാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെട്ടത് Hajj, Pilgrims, Minister, V Abdur Rahman, Flagged Off, Plane
കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ഥാടക സംഘം കണ്ണൂരില്‍ നിന്നും യാത്ര തിരിച്ചു. ഹജ്ജ് വിമാനത്തിന്റെ ഫ്‌ലാഗ് ഓഫ് കണ്ണൂര്‍ വിമാനതാവളത്തില്‍ ഞായറാഴ്ച പുലര്‍ചെ 1.30 ന് കായിക ന്യൂനപക്ഷ ക്ഷേമ -വഖഫ്- ഹജ്ജ് തീര്‍ഥാടന വകുപ്പ് മന്ത്രി വി അബ്ദു റഹ് മാന്‍ നിര്‍വഹിച്ചു.

145 പേരടങ്ങിയ സംഘമാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെട്ടത്. കെ കെ ശൈലജ എം എല്‍ എ, മുന്‍ എം എല്‍ എ എം വി ജയരാജന്‍, ഹജ്ജ് കമിറ്റി അംഗങ്ങളായ പി പി മുഹമ്മദ് റാഫി, പി ടി അക്ബര്‍, മട്ടന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, എംബാര്‍കേഷന്‍ നോഡല്‍ ഓഫീസര്‍ എം സി കെ അബ്ദുള്‍ ഗഫൂര്‍, ഹജ്ജ് സെല്‍ ഓഫീസര്‍ എന്‍ നജീബ്, കിയാല്‍ എം ഡി സി ദിനേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഹജ്ജ് എംബാര്‍കേഷന്‍ കാംപ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ആദ്യമായി ഹജ്ജ് വിമാന കേന്ദ്രമായി കണ്ണൂരിനെ തെരഞ്ഞെടുത്തത് കിയാലിന് ഏറെ ആശ്വാസകരമായിരിക്കുകയാണ്. വിദേശ സര്‍വീസുകള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുവദിക്കാത്തതാണ് നവാഗത വിമാന താവളമായ കണ്ണൂരിനെ പ്രതിസന്ധിയിലാക്കിയത്.

കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ മറ്റു ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍. ദേശീയ ഹജ്ജ് കമിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടിയുടെ ഇടപെടലാണ് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കണ്ണൂര്‍ വിമാനതാവളത്തെ തെരഞ്ഞെടുക്കാന്‍ കാരണമായത്.

News, Kerala, Kerala-News, Religion-News, Religion, Hajj, Pilgrims, Minister, V Abdur Rahman, Flagged Off, Plane, First team of Indian Hajj pilgrims set off; Minister V Abdur Rahman flagged off plane


Keywords: News, Kerala, Kerala-News, Religion-News, Religion, Hajj, Pilgrims, Minister, V Abdur Rahman, Flagged Off, Plane, First team of Indian Hajj pilgrims set off; Minister V Abdur Rahman flagged off plane.

Post a Comment