Follow KVARTHA on Google news Follow Us!
ad

Congress | ഹിമാചല്‍ പ്രദേശ്, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേടിയ ഉജ്വല വിജയം മറ്റ് സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയാനുള്ള തയാറെടുപ്പില്‍ കോണ്‍ഗ്രസ്; 24 ന് യോഗം

മല്ലികാര്‍ജുന്‍ ഖര്‍ഗെ അധ്യക്ഷത വഹിക്കും Congress, Meeting, Karnataka Won, Malayalam News, ദേശീയ-വാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) ഹിമാചല്‍ പ്രദേശ്, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേടിയ ഉജ്വല വിജയം കോണ്‍ഗ്രസിന് പ്രതീക്ഷ പകരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയാറെടുപ്പിലാണ് കോണ്‍ഗ്രസ്.

ഇതിനുവേണ്ട തന്ത്രങ്ങള്‍ മെനയുന്നതിനായി മേയ് 24ന് തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളുടെ യോഗം വിളിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ യോഗത്തില്‍ അധ്യക്ഷത വഹിക്കും.

പദവിയെച്ചൊല്ലി മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം. കര്‍ണാടകയില്‍ നേടിയ വന്‍ വിജയത്തിന്റെ ആഘോഷങ്ങള്‍ക്കിടെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഒരാഴ്ച നീണ്ടുനിന്ന സംഘര്‍ഷം പാര്‍ടിക്ക് അക്ഷരാര്‍ഥത്തില്‍ വലിയ തലവേദന സൃഷ്ടിച്ചിരുന്നു. നാനാഭാഗങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് ഇത് ഇടനല്‍കി. ഒടുവില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് തര്‍ക്കം രമ്യമായി പരിഹരിച്ചത്. സമാനമായ തര്‍ക്കം രാജസ്താനിലും നേരിടുന്നുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഉന്നമിട്ട് സചിന്‍ പൈലറ്റ് പദയാത്ര നടത്തുകയാണ്.

മധ്യപ്രദേശില്‍ പാര്‍ടിക്കുള്ളിലെ തര്‍ക്കമാണ് കഴിഞ്ഞ തവണ നേടിയ അധികാരം നഷ്ടമാകാന്‍ കാരണമായത്. വിമത നേതാവായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ടി വിട്ട സാഹചര്യത്തില്‍ കമല്‍നാഥിനെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് നീക്കം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തില്‍ തുടരുന്ന ബിജെപി സര്‍കാരിനെതിരായ ഭരണവിരുദ്ധ വികാരം സംസ്ഥാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ കോണ്‍ഗ്രസിന് നല്‍കുന്നു.

തെലങ്കാനയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിക്കൊപ്പം ബിജെപിയും സംസ്ഥാനത്ത് കരുത്തരാകുന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ചത്തീസ് ഗഡില്‍ ടി എസ് സിങ് ഡിയോയും താമ്രധ്വജ് സാഹുവും മുഖ്യമന്ത്രി കസേരയ്ക്കായി മുറവിളി ഉയര്‍ത്തുന്നതും വെല്ലുവിളിയാണ്.

Karnataka Won, Congress Eyes Other Poll-Bound States, Calls 4-State Huddle, New Delhi, News, Politics, Karnataka, Chief Minister, Meeting, Rahul Gandhi, Policy, National

അതേസമയം, രാഹുല്‍ ഗാന്ധി നടത്തിയ 'ഭാരത് ജോഡോ യാത്ര' വരുന്ന തിരഞ്ഞെടുപ്പുകളിലും മുതലാക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കര്‍ണാടകയിലെ വിജയത്തിന് പാര്‍ടി പരസ്യമായി ജോഡോ യാത്രയ്ക്ക് 'ക്രെഡിറ്റ്' നല്‍കിയിരുന്നു.

Keywords: Karnataka Won, Congress Eyes Other Poll-Bound States, Calls 4-State Huddle, New Delhi, News, Politics, Karnataka, Chief Minister, Meeting, Rahul Gandhi, Policy, National. 

Post a Comment