Follow KVARTHA on Google news Follow Us!
ad

New Radar | സീബ്രാ ക്രോസിങുകളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും; ഏപ്രില്‍ 3 മുതല്‍ യുഎഇയില്‍ കാല്‍നട ക്രോസിംഗ് ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ പുതിയ റഡാറുകള്‍

UAE: New radar to monitor pedestrian crossing violations from April 3#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഉമ്മുല്‍ ഖുവൈന്‍: (www.kvartha.com) യുഎഇയില്‍ കാല്‍നട ക്രോസിംഗ് ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ പുതിയ റഡാറുകള്‍. ഏപ്രില്‍ 3 മുതല്‍ റോഡുകളിലെ സീബ്രാ ക്രോസിങുകളില്‍ റഡാറുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍ പൊലീസ് അറിയിച്ചു.

സോളാര്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റഡാറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വേണ്ടി വാഹനങ്ങള്‍ നിര്‍ത്താത്ത ഡ്രൈവര്‍മാരെ ഏപ്രില്‍ മൂന്നാം തീയതി മുതല്‍ ഈ റഡാറുകള്‍ പിടികൂടുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.

ഗതാഗത നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും സീബ്രാ ക്രോസിങുകളില്‍ കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ അവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ഓര്‍മിപ്പിച്ചു. ഇതില്‍ വീഴ്ച വരുത്തിയാല്‍ 500 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക് പോയിന്റുകളുമാണ് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കുക.

News, World, International, UAE, Gulf, Travel, Transport, Traffic, Traffic Law, Police, Top-Headlines, UAE: New radar to monitor pedestrian crossing violations from April 3.


സീബ്രാ ക്രോസിങുകളില്‍ കാല്‍നട യാത്രക്കാരെ വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും, അതുകൊണ്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഉണ്ടാവുന്ന നാശനഷ്ടങ്ങളും കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. റോഡ് സുരക്ഷ മുന്‍നിര്‍ത്തി യുഎഇ ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന നിരവധി കാംപയിനുകളുടെ തുടര്‍ച്ചയാണിത്. 

അബൂദബിയില്‍ നേരത്തെ തന്നെ സീബ്രാ ക്രോസിങുകളില്‍ വാഹനം നിര്‍ത്താത്തവരെ കണ്ടെത്താന്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന റഡാറുകള്‍ സ്ഥാപിച്ചിരുന്നു. 

Keywords: News, World, International, UAE, Gulf, Travel, Transport, Traffic, Traffic Law, Police, Top-Headlines, UAE: New radar to monitor pedestrian crossing violations from April 3.

Post a Comment