Follow KVARTHA on Google news Follow Us!
ad

Died | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കുഴഞ്ഞുവീണ തടവുകാരന്‍ ചികിത്സയ്ക്കിടെ മരിച്ചു

Prisoner died in Kannur Central Jail #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കുഴഞ്ഞുവീണ തടവുകാരന്‍ ചികിത്സയ്ക്കിടെ മരിച്ചു. പത്മനാഭന്‍ (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജയിലില്‍ കുഴഞ്ഞുവീണ പത്മനാഭന്റെ ഒരു ഭാഗം തളര്‍ന്നു പോയിരുന്നു. കഴിഞ്ഞ 25നായിരുന്നു ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ വെളളിയാഴ്ച ഉച്ചയോടെ മരണമടയുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. 

അബ്കാരി കേസില്‍ ഒരു കൊല്ലം മൂന്ന് മാസം തടവിനായിരുന്നു ശിക്ഷിച്ചത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഒരുമാസത്തിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മരണമടയുന്ന രണ്ടാമത്തെ തടവുകാരനാണ് പത്മനാഭന്‍.

Kannur, News, Kerala, Jail, Central Jail, Police, Prisoner died in Kannur Central Jail.

Keywords: Kannur, News, Kerala, Jail, Central Jail, Police, Prisoner died in Kannur Central Jail.

Post a Comment