Follow KVARTHA on Google news Follow Us!
ad

Coal India | കോള്‍ ഇന്ത്യ ലിമിറ്റഡില്‍ വിവിധ ഒഴിവുകൾ; പ്ലസ് ടുകാർക്കും അവസരം; വിശദമായി അറിയാം

MCL recruitment 2022: Vacancies notified for 295 posts; check eligibility and last date #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെൽഹി: (www.kvartha.com) കോൾ ഇന്ത്യ ലിമിറ്റഡിന്റെ (Coal India Limited) ഉപസ്ഥാപനമായ മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡ് (Mahanadi Coalfields Limited) വിവിധ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യതായുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ജനുവരി മൂന്ന് മുതൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈൻ മോഡിൽ അപേക്ഷ സമർപ്പിക്കാം.

             
MCL recruitment 2022: Vacancies notified for 295 posts; check eligibility and last date, News,Top-Headlines,Latest-News,New Delhi,Job,Recruitment,Online Registration.
ഒഴിവുകൾ

ജൂനിയർ ഓവർമാൻ (T&S Gr-C) - 82

മൈനിംഗ് സിർദാർ (T&S Gr-C) - 185

സർവേയർ (T&S Gr-B) - 68

ആകെ - 295

യോഗ്യത

ജൂനിയർ ഓവർമാൻ:

മൂന്ന് വർഷത്തെ മൈനിംഗ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ മൈനിംഗ് എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കേന്ദ്ര സർക്കാർ അംഗീകരിച്ച മറ്റ് തത്തുല്യ യോഗ്യതകൾ.

മൈനിംഗ് സർദാർ:

പ്ലസ് ടു (10+2) അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത പരീക്ഷാ ബോർഡിൽ നിന്നുള്ള തത്തുല്യ യോഗ്യതകൾ

സർവേയർ:

പ്ലസ് ടു (10+2) അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത പരീക്ഷാ ബോർഡിൽ നിന്നുള്ള തത്തുല്യ യോഗ്യതകൾ

പ്രായപരിധി

ഉദ്യോഗാർത്ഥി 2023 ജനുവരി 23 പ്രകാരം 18 വയസിന് താഴെയും 30 വയസിന് മുകളിലും ആയിരിക്കരുത്. എന്നിരുന്നാലും, ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗങ്ങൾക്ക് ചട്ടങ്ങൾ പ്രകാരം ഇളവുണ്ട്.

തെഞ്ഞെടുപ്പ്

കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) മാത്രമേ ഉണ്ടാകൂ. വ്യക്തിഗത അഭിമുഖം നടത്തില്ല.

അപേക്ഷാ ഫീസ്

1000 രൂപ- കൂടാതെ ബാധകമായ ജിഎസ്ടി -180/- (റീഫണ്ട് ലഭിക്കില്ല).

എസ് സി / എസ് ടി / PwBD / ഇ എസ് എം / സ്ത്രീ ഉദ്യോഗാർത്ഥികൾ / കോൾ ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാർ, അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ അപേക്ഷാ ഫീസ് ഇല്ല.

അപേക്ഷിക്കാൻ

ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ ഓൺലൈൻ മോഡ് വഴി അപേക്ഷിക്കണം

https://mahanadicoal(dot)in

പ്രധാനപ്പെട്ട തീയതികൾ

ഓൺലൈൻ അപേക്ഷ ആരംഭ തീയതി- 2023 ജനുവരി മൂന്ന് (10:00 AM)

അവസാന തീയതി- 2023 ജനുവരി 23 (11:50PM)

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ തീയതിയും (CBT അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന്റെ തീയതിയും വെബ്‌സൈറ്റിൽ അറിയിക്കും.

Keywords: MCL recruitment 2022: Vacancies notified for 295 posts; check eligibility and last date, News,Top-Headlines,Latest-News,New Delhi,Job,Recruitment,Online Registration.

Post a Comment