Follow KVARTHA on Google news Follow Us!
ad

Accidental Death | ഡെല്‍ഹിയില്‍ നഴ്‌സിങ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ 2 മരണം; 6 പേരെ രക്ഷപ്പെടുത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Fire,Police,Accidental Death,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി ഗ്രേറ്റര്‍ കൈലാഷില്‍ മുതിര്‍ന്നവര്‍ക്കുള്ള നഴ്‌സിങ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ആറുപേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച പുലര്‍ചെ 5.15നാണ് തീപിടുത്തമുണ്ടായത്.

2 killed, 6 rescued in Delhi care home fire in Greater Kailash-II, New Delhi, News, Fire, Police, Accidental Death, National

തീ നിയന്ത്രണവിധേയമാക്കിയതായി പൊലീസും അഗ്‌നിശമന സേനയും അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പുലര്‍ചെ 5.15 ന് തീപിടുത്തം സംബന്ധിച്ച് ഓഫീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് നാലു യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് കുതിച്ചെത്തുകയും ചെയ്തുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫയര്‍ ഫോഴ്‌സിന്റേയും പൊലീസിന്റേയും സംയുക്ത പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഏഴുമണിയോടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: 2 killed, 6 rescued in Delhi care home fire in Greater Kailash-II, New Delhi, News, Fire, Police, Accidental Death, National.



Post a Comment