Follow KVARTHA on Google news Follow Us!
ad

Insurance | ജോലി നഷ്ടപ്പെട്ടാലും 3 മാസത്തേക്ക് വേതനം നേടാം; യു എ ഇയിൽ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി ഞായറാഴ്ച മുതല്‍

UAE's unemployment insurance scheme begins on January 1 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. സര്‍കാര്‍, അർധ സർകാർ, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാണ്. പദ്ധതി പ്രകാരം ജോലി നഷ്ടപ്പെട്ടാലും മൂന്ന് മാസത്തേക്കു വേതനം ലഭിക്കും. ജോലി ഇല്ലാത്ത കാലയളവില്‍ മാന്യമായും, സ്വസ്ഥമായും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അവസരം ഒരുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
            
UAE's unemployment insurance scheme begins on January 1, International, Dubai, News, Top-Headlines, Latest-News, UAE, Insurance, Unemployment, Government, Job.

ജോലി നഷ്ടമായാല്‍ ബേസിക് സാലറിയുടെ 60% വീതം പരമാവധി മൂന്ന് മാസം ലഭിക്കും. ആദ്യ വിഭാഗക്കാര്‍ക്ക് മാസത്തില്‍ പരമാവധി 10,000 ദിര്‍ഹവും രണ്ടാം വിഭാഗക്കാര്‍ക്ക് 20,000 ദിര്‍ഹവും ലഭിക്കും.
സ്വന്തം കാരണത്താലല്ലാതെ ജോലി നഷ്ടപ്പെട്ടവര്‍ക്കാണ് ആനുകൂല്യം. അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയവര്‍ക്കും സ്വയം രാജിവച്ചവര്‍ക്കും ആനുകൂല്യം കിട്ടില്ല.

പ്രതിമാസ വേതനം 16,000 ദിര്‍ഹത്തില്‍ താഴെയുള്ളവര്‍ക്ക് അഞ്ച് ദിര്‍ഹം. അതില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 10 ദിര്‍ഹം. ഇതു ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ മൂന്ന്, ആറ്, ഒമ്പത്, 12 മാസത്തില്‍ ഒരിക്കല്‍ ഒന്നിച്ചോ പ്രീമിയം അടയ്ക്കവുന്നതാണ്. ജോലി നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരത്തിന് 30 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം ലഭിക്കും.

തുടര്‍ച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. നിക്ഷേപകര്‍, കംപനി ഉടമ, വീട്ടു ജോലിക്കാർ, താല്‍ക്കാലിക കരാര്‍ ജീവനക്കാര്‍, 18 വയസിന് താഴെയുള്ളവര്‍, പെന്‍ഷന്‍ പറ്റുന്നവര്‍, പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ എന്നീ വിഭാഗങ്ങളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇന്‍ഷുറന്‍സ് കംപനിയുടെ വെബ്‌സൈറ്റ് (www(dot)iloe(dot)ae), സ്മാര്‍ട് ആപ് (iloe), ബിസിനസ് സെന്ററുകളിലെ കിയോസ്‌ക് മെഷീന്‍, അല്‍ -അന്‍സാരി എക്‌സ്‌ചേഞ്ച്, ബാങ്കിന്റെ എടിഎം/ആപ്ലികേഷന്‍, ടെലികമ്യൂണികേഷന്‍ ബില്‍ എന്നിവയിലൂടെ പോളിസി എടുക്കാം.

Keywords: UAE's unemployment insurance scheme begins on January 1, International, Dubai, News, Top-Headlines, Latest-News, UAE, Insurance, Unemployment, Government, Job, Report: Qasim Moh'd Udumbunthala.

Post a Comment