Follow KVARTHA on Google news Follow Us!
ad

Cabinet reshuffle | നരേന്ദ്ര മോഡി മന്ത്രിസഭാ ഉടൻ പുനഃസംഘടിപ്പിക്കും? പല മുഖങ്ങളും മാറും!

Buzz that PM Modi may rejig team after January 14 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിച്ചേക്കും. ജനുവരി 14ന് ശേഷം മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നാണ് വാർത്തകൾ. പല വകുപ്പുകളിലെയും മന്ത്രിമാരെ മാറ്റി പുതിയ ചിലരെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. അതേസമയം മോശം പ്രകടനം നടത്തുന്ന ചില മന്ത്രിമാരെ പുറത്താക്കിയേക്കും. പുതുതായി ഉൾപെടുത്താൻ ചില പേരുകൾ തീരുമാനിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
         
Buzz that PM Modi may rejig team after January 14, New Delhi,News,Top-Headlines,Latest-News,Report,MP,Minister,Gujarat,Budget,Narendra Modi,Central Government.

നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങളും മന്ത്രിസഭാ വികസനത്തിൽ പരിഗണിക്കുമെന്നാണ് വിവരം. ഇതിന് പുറമെ ഗുജറാത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എംപിമാരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. ചില വമ്പൻ മുഖങ്ങളെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവസാനമായാണ് ഈ മന്ത്രിസഭാ മാറ്റം. അതുകൊണ്ടാണ് ബജറ്റിന് മുമ്പ് തന്നെ മോദി മന്ത്രിസഭയിൽ മാറ്റങ്ങൾ വരുന്നത്.

മന്ത്രിസഭാ വിപുലീകരണത്തിൽ റൊട്ടേഷൻ നയം മാത്രമല്ല, അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച എംപിമാർക്കും പാരിതോഷികം നൽകുമെന്ന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇതിന് പുറമെ ചില ക്യാബിനറ്റ് മന്ത്രിമാരെ സംഘടന ചുമതലയിലേക്ക് മാറ്റിയേക്കും. ഈ വർഷം ജൂൺ മാസത്തിലാണ് അവസാനമായി മന്ത്രിസഭ വിപുലീകരിച്ചത്. അതിൽ 12 എംപിമാർക്ക് അവസരം ലഭിച്ചിരുന്നു.

Keywords: Buzz that PM Modi may rejig team after January 14, New Delhi,News,Top-Headlines,Latest-News,Report,MP,Minister,Gujarat,Budget, Narendra Modi, Central Government.

Post a Comment