Follow KVARTHA on Google news Follow Us!
ad

Cristiano Ronaldo | ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സഊദി അറേബ്യൻ ക്ലബായ അൽ നാസറിന് സ്വന്തം; കരാർ ഒപ്പിട്ടത് റെക്കോർഡ് തുകയ്ക്ക്; ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോൾ താരമായി മാറി

Cristiano Ronaldo joins Saudi Arabian club Al Nassr #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
റിയാദ്: (www.kvartha.com) അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സഊദി അറേബ്യൻ ക്ലബായ അൽ നാസറുമായി കരാർ ഒപ്പിട്ടു. പ്രതിവർഷം 1,770 കോടി രൂപ പ്രതിഫലം നൽകിയാണ് അല്‍ നസർ റൊണാള്‍ഡോയെ സ്വന്തമാക്കിയിരിക്കുന്നത്. 'ചരിത്രം എഴുതപ്പെടുകയാണ്. ഇത് വിജയങ്ങളിലേക്ക് എത്താന്‍ ഞങ്ങളുടെ ക്ലബിനെ മാത്രമല്ല, ലീഗിനേയും രാജ്യത്തേയും ഞങ്ങളുടെ തലമുറകളേയും ഈ ട്രാന്‍സ്ഫര്‍ സ്വാധീനിക്കും’, ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെടുത്തെന്ന വാര്‍ത്ത സ്ഥിരീകരിച്ച് അല്‍ നസര്‍ ട്വീറ്റ് ചെയ്തു.
          
Cristiano Ronaldo joins Saudi Arabian club Al Nassr, international,News,Top-Headlines,Riyadh,Cristiano Ronaldo,Football,Twitter,Lionel Messi,Saudi Arabia.

കരാർ ഒപ്പിട്ട ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ നാസർ ക്ലബ് പ്രസിഡന്റ് മുസല്ലി അൽ-മുഅമ്മർ ഏഴാം നമ്പർ ജേഴ്‌സി സമ്മാനിക്കുന്ന ചിത്രവും ക്ലബ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് വർഷത്തെ കരാറിലാണ് അൽ-നാസറിൽ ചേർന്നത്. 2025 ജൂൺ വരെ 37 കാരനായ റൊണാൾഡോ ക്ലബിന്റെ ഭാഗമാകും. കരാറോടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനായി റൊണാൾഡോ മാറി. സഊദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ കരാറിനെ സ്വാഗതം ചെയ്തു.

നിലവിൽ പാരീസ് സെന്റ് ജെർമെയ്‌നിൽ ലയണൽ മെസിയും നെയ്‌മറുമാണ് പ്രതിഫലത്തിൽ മുന്നിലുണ്ടായിരുന്നത്. യഥാക്രമം 75, 70 ദശലക്ഷം യൂറോകളായിരുന്നു ഇവരുടെ പ്രതിഫലം. കരാർ യാഥാർഥ്യമായതോടെ സഊദി അറേബ്യയിൽ ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണ് ഈ താരങ്ങളുടെ പ്രതിഫലം. ഖത്തറിൽ നടന്ന ലോകകപ്പിന് ദിവസങ്ങൾക്ക് മുമ്പ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടിരുന്നു. ഇതോടെ ഏത് ക്ലബിന് വേണ്ടി ഇനി അദ്ദേഹം കളിക്കുമെന്ന് ഉറ്റുനോക്കുകയായിരുന്നു ഫുട്‍ബോൾ പ്രേമികൾ.

Keywords: Cristiano Ronaldo joins Saudi Arabian club Al Nassr, international,News,Top-Headlines,Riyadh,Cristiano Ronaldo,Football,Twitter,Lionel Messi,Saudi Arabia.

Post a Comment