Follow KVARTHA on Google news Follow Us!
ad

CCTV Footage | ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ മേഖലയില്‍ വന്‍ ഹിമപാതം; കേദാര്‍നാഥ് ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് കമിറ്റി പ്രസിഡന്റ്; ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ

Video: Huge Avalanche Occurs in Himalayan Region of Uttarakhand Near Kedarnath Temple, No Damage Reported#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്ത

ഡെറാഡൂണ്‍: (www.kvartha.com) ഹിമാലയന്‍ മേഖലയിലുണ്ടായ വന്‍ ഹിമപാതത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. പുലര്‍ചെ ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തില്‍ ആളപായമോ നാശനഷ്ടമോ റിപോര്‍ട് ചെയ്തിട്ടില്ല. 

കേദാര്‍നാഥ് ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമിറ്റി പ്രസിഡന്റ് അജേന്ദ്ര അജയ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴയാണ്. സെപ്തംബര്‍ 22ന് കേദാര്‍നാഥ് ധാമിലെ ചോരാബാരി ഗ്ലേസിയറിന്റെ വൃഷ്ടിപ്രദേശത്ത് ഹിമപാതമുണ്ടായിരുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിന് പിന്നില്‍ അഞ്ച് കിലോമീറ്റര്‍ അകലെയാണ് ചോരാബാരി ഗ്ലേസിയര്‍ സ്ഥിതി ചെയ്യുന്നത്. 

News,National,India,Social-Media,Video,Top-Headlines,Temple, Video: Huge Avalanche Occurs in Himalayan Region of Uttarakhand Near Kedarnath Temple, No Damage Reported


3500 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ഹിമാലയന്‍ മേഖലയിലെ 30 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള സ്ഥലങ്ങളില്‍ ഹിമപാതങ്ങള്‍ സാധാരണമാണ്. വടക്ക് അഭിമുഖമായുള്ള ചരിവുകളില്‍ മഞ്ഞുകാലത്ത് ഹിമപാതമുണ്ടാകാറുണ്ട്. എന്നാല്‍, തെക്ക് അഭിമുഖമായുള്ള ചരിവുകളില്‍ വസന്തകാലത്ത് ഹിമപാതമുണ്ടാവുക.


Keywords: News,National,India,Social-Media,Video,Top-Headlines,Temple, Video: Huge Avalanche Occurs in Himalayan Region of Uttarakhand Near Kedarnath Temple, No Damage Reported

Post a Comment