Follow KVARTHA on Google news Follow Us!
ad

Rabies | പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശു ചത്ത നിലയില്‍

Thrissur: Cow which shows symptoms of rabies died #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kvartha.com) പാലപ്പിള്ളിയില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശു ചത്ത നിലയില്‍. എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്ളയുടെ പശുവാണ് ചത്തത്. വെള്ളിയാഴ്ച മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. നേരത്തെ ഒരു പട്ടിയും പശുവും പേവിഷബാധയെ തുടര്‍ന്ന് ചത്തിരുന്നു. 

News,Kerala,State,Thrissur,Chalakudy,Local-News,Cow,Animals,Death, Thrissur: Cow which shows symptoms of rabies died


ഇതിനിടെ തൃശൂര്‍ ചാലക്കുടി താലൂക് ആശുപത്രി പരിസരത്ത് ഏഴ് തെരുവ് നായ്ക്കളെ കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തി. വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. പട്ടികളുടെ ജഡത്തിന്റെ സമീപത്തു നിന്ന് കേകിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 

Keywords: News,Kerala,State,Thrissur,Chalakudy,Local-News,Cow,Animals,Death, Thrissur: Cow which shows symptoms of rabies died 

Post a Comment