Follow KVARTHA on Google news Follow Us!
ad

SET Exam | സെറ്റ് പരീക്ഷ; ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം, കൂടുതലറിയാം

Register for the set exam till October 20 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) ഹയര്‍ സെകന്‍ഡറി, നോണ്‍ വൊകേഷണല്‍ ഹയര്‍സെകന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റിന്റെ (SET - State Eligibility Test) പ്രോസ്‌പെക്ടസും, സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഒക്ടോബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം.

യോഗ്യത: ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബിഎഡ്. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്‍ടിടിസി, ഡിഎല്‍ഇഡി (LTTC, DLED) തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്. എസ് സി /എസ് ടി വിഭാഗത്തില്‍പെടുന്നവര്‍ക്കും പിഡബ്ല്യൂഡി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍കിളവ് അനുവദിച്ചിട്ടുണ്ട്.

Thiruvananthapuram, News, Kerala, Examination, Education, Register for the set exam till October 20.

അപേക്ഷ നടപടികള്‍: ജനറല്‍/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസിനത്തില്‍ 1000 രൂപയും, എസ് സി/എസ് ടി/പിഡബ്ല്യൂഡി എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ 500 രൂപയും ഓണ്‍ലൈന്‍ ആയി ഒടുക്കേണ്ടതാണ്. പിഡബ്ല്യൂഡി വിഭാഗത്തില്‍പെടുന്നവര്‍ മെഡികല്‍ സര്‍ടിഫികറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എസ് സി/എസ് ടി വിഭാഗങ്ങളില്‍പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ടിഫികറ്റിന്റെ ഒറിജിനല്‍, ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2021 ഒക്ടോബര്‍ 2 നും 2022 ഒക്ടോബര്‍ 20 നും ഇടയില്‍ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. പിഡബ്ല്യൂഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാത്രം മെഡികല്‍ സര്‍ടിഫികറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഒക്ടോബര്‍ 30ന് മുമ്പ് തിരുവനന്തപുരം എല്‍ബിഎസ് സെന്ററില്‍ ലഭിക്കത്തക്കവിധം അയയ്ക്കണം.

അതേസമയം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍ബിഎസ് സെന്ററിന്റെ വെബ് സൈറ്റില്‍ 'ഓണ്‍ ലൈന്‍' ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുള്ള നിര്‍ദേശം പ്രോസ്പെക്ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 20ന് അഞ്ച് മണിക്ക് മുന്‍പായി പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www(dot)lbscentre(dot)kerala(dot)gov(dot)in സന്ദര്‍ശിക്കുക.

Keywords: Thiruvananthapuram, News, Kerala, Examination, Education, Register for the set exam till October 20. 

Post a Comment