Follow KVARTHA on Google news Follow Us!
ad

PM Modi | വേദിയിലെത്തിയത് രാത്രി 10 മണി കഴിഞ്ഞ്; നിയമം ലംഘിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി! സമ്മേളനത്തെ അഭിസംബോധന ചെയ്ത് മൈകില്ലാതെ; ഒടുവിൽ ക്ഷമാപണവും; വീഡിയോ വൈറൽ

PM Modi skips microphone to obey loudspeaker norms, apologises to Rajasthan rally | Video #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ജയ്പൂർ: (www.kvartha.com) മൈകില്ലാതെ രാജസ്താനിലെ അബു റോഡിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദിയിൽ വെള്ളിയാഴ്ച രാത്രി ഏറെ വൈകിയാണ് അദ്ദേഹം എത്തിയത്. ഈ സമയത്ത്, പ്രധാനമന്ത്രിയെ കാണാനും കേൾക്കാനും ധാരാളം ആളുകൾ അവിടെ തടിച്ചുകൂടിയിരുന്നു. വൈകിയിട്ടും പ്രധാനമന്ത്രി ജനങ്ങളെ നിരാശരാക്കിയില്ല. അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തു, പക്ഷേ വമ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ മൈക് ഉപയോഗിച്ചില്ല. രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിരോധനമുള്ളതിനാലാണ് പ്രധാനമന്ത്രി ഇങ്ങനെ ചെയ്തത്
                        
PM Modi skips microphone to obey loudspeaker norms, apologises to Rajasthan rally |National,News,Top-Headlines,Latest-News,Jaipur,Prime Minister,Narendra Modi, Video,Rajasthan,Rally.

'ഞാൻ എത്താൻ വൈകി, 10 മണി. ഞാൻ നിയമം പാലിക്കണമെന്ന് എന്റെ മനസ് പറയുന്നു. അതുകൊണ്ട് എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ വീണ്ടും ഇവിടെ വന്ന് ഈ സ്നേഹം പലിശ സഹിതം തിരികെ നൽകുമെന്ന് നിങ്ങൾക്കെല്ലാവർക്കും ഉറപ്പ് നൽകുന്നു', പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് വർഷത്തിന് ശേഷം രാജസ്താനിലെത്തിയ പ്രധാനമന്ത്രി അബു റോഡിൽ ഏഴ് മിനിറ്റ് മാത്രമാണ് ചിലവഴിച്ചത്. പരിപാടിയിൽ വൈകിയെത്തിയതിന് ജനങ്ങളോട് ക്ഷമാപണം നടത്തി പൊതുജനങ്ങളെ വണങ്ങി. തുടർന്ന് വേദിയിൽ നിന്ന് ഇറങ്ങി പൊതുജനങ്ങളുടെ അടുത്തെത്തി അഭിവാദ്യം ചെയ്തു. ഏകദേശം 10.25 ന് പ്രധാനമന്ത്രി തിരികെ പോയി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

Keywords: PM Modi skips microphone to obey loudspeaker norms, apologises to Rajasthan rally |National,News,Top-Headlines,Latest-News,Jaipur,Prime Minister,Narendra Modi, Video,Rajasthan,Rally.

Post a Comment