Follow KVARTHA on Google news Follow Us!
ad

Taj Mahal | 'താജ് മഹല്‍ നിര്‍മിച്ചത് ശാജഹാന്‍ ആണെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ല'; യഥാര്‍ഥ ചരിത്രം പുറത്തുകൊണ്ടുവരാന്‍ സമിതിയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

'No scientific evidence to show Shah Jahan built Taj Mahal': Plea in SC seeks formation of fact-finding panel#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാ

ന്യൂഡെല്‍ഹി: (www.kvartha.com) താജ് മഹലിന്റെ നിര്‍മാണത്തിന് പിന്നിലെ ചരിത്രം കണ്ടെത്താന്‍ സമിതിയുണ്ടാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. താജ് മഹല്‍ നിര്‍മിച്ചത് ശാജഹാന്‍ ആണെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നും യഥാര്‍ഥ ചരിത്രം പഠിച്ച്, പുറത്തുകൊണ്ടുവരാന്‍ വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയത്. 

ഡോ. രജനീഷ് സിങ് എന്നയാളാണ് ഹര്‍ജി സമര്‍പിച്ചത്. ശാജഹാനാണ് താജ് മഹല്‍ നിര്‍മിച്ചതെന്ന് തെളിയിക്കുന്ന രേഖകള്‍ ഒന്നും ലഭ്യമല്ലെന്ന് എന്‍സിഇആര്‍ടി തനിക്ക് വിവരാവകാശ ചോദ്യത്തിന് മറുപടി നല്‍കിയതായി അഭിഭാഷകനായ സമീര്‍ ശ്രീവാസ്തവ മുഖേന സമര്‍പിച്ച ഹര്‍ജിയില്‍ രജനീഷ് സിങ് പറയുന്നു. 

ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയില്‍ വിവരാവകാശ നിയമപ്രകാരം മറ്റൊരു അപേക്ഷ നല്‍കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും ഇയാള്‍ പറയുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ശാജഹാന്‍ ഭാര്യ മുംതാസിനായി 1631 മുതല്‍ 1653 വരെ 22 വര്‍ഷമെടുത്താണ് താജ് മഹല്‍ പണികഴിപ്പിച്ചതെന്നാണ് ചരിത്രം.   

News,National,India,New Delhi,Supreme Court of India,Court,Taj Mahal,History,Top-Headlines, 'No scientific evidence to show Shah Jahan built Taj Mahal': Plea in SC seeks formation of fact-finding panel


ഇതേ ആവശ്യമുന്നയിച്ച് സിങ് അലഹബാദ് ഹൈകോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. താജ് മഹലിലെ സീല്‍ ചെയ്ത 22 മുറികള്‍ പഠനത്തിനും പരിശോധനയ്ക്കുമായി തുറക്കാന്‍ നിര്‍ദേശിക്കണമെന്നും ഹൈകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍, കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിന്റെ ഹര്‍ജി ഹൈകോടതി മെയ് 12ന് തള്ളി. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുഗള്‍ ഭരണാധികാരികള്‍ നിര്‍മിച്ച സ്മാരകങ്ങളെ ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിക്കുന്നതിനെതിരെയും ഇയാള്‍ രംഗത്തുവന്നിരുന്നു.

Keywords: News,National,India,New Delhi,Supreme Court of India,Court,Taj Mahal,History,Top-Headlines, 'No scientific evidence to show Shah Jahan built Taj Mahal': Plea in SC seeks formation of fact-finding panel

Post a Comment