Follow KVARTHA on Google news Follow Us!
ad

Ads Suspended | 'ട്വിറ്ററിന് വരാന്‍ പോകുന്ന മാറ്റങ്ങള്‍ കണ്ടശേഷം അടുത്ത തീരുമാനം'; ബിസിനസ് എതിരാളിയുടെ സ്ഥാപനത്തിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തി ജനറല്‍ മോടോര്‍സ്

GM temporarily suspends advertising on Twitter following Elon Musk takeover#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) ജനറല്‍ മോടോര്‍സ് ട്വിറ്ററിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തി. ട്വിറ്ററിന് വരാന്‍ പോകുന്ന മാറ്റങ്ങള്‍ കണ്ട ശേഷമാകും പരസ്യം നല്‍കണമോയെന്ന കാര്യത്തില്‍ അടുത്ത തീരുമാനമാകൂയെന്നാണ് ജനറല്‍ മോടോര്‍സ് വ്യക്തമാക്കുന്നത്. താല്‍കാലികമായാണ് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതെന്നാണ് റിപോര്‍ട്. 

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ മസ്‌കിന്റെ നേതൃത്വം ട്വിറ്ററിനെ എങ്ങനെ ബാധിക്കുമെന്ന് നിരവധി കോണുകളില്‍ നിന്ന് ആശങ്കകള്‍ ഉയരുന്നതിന് ഇടയിലാണ് ജനറല്‍ മോടോര്‍സ് തങ്ങളുടെ ബിസിനസ് എതിരാളിയുടെ സ്ഥാപനത്തിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കിയത്. ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ ടെസ്ലയ്ക്ക് ഒപ്പമെത്താന്‍ പ്രയത്‌നിക്കുകയാണ് ജനറല്‍ മോടോര്‍സ്. 

News,National,India,New Delhi,Advertisement,Gadgets,Twitter,Social-Media,Business,Business Man,Finance,Top-Headlines,Trending, GM temporarily suspends advertising on Twitter following Elon Musk takeover


നിര്‍ണായകമായ നിരവധി മാറ്റങ്ങള്‍ മസ്‌കിന് കീഴില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. അവയെന്തെന്ന് വ്യക്തമായ ശേഷമാകും പരസ്യ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ജനറല്‍ മോടോര്‍സ് വക്താവ് ഡേവിഡ് ബര്‍നാസ് വ്യക്തമാക്കി. ട്വിറ്ററുമായി തങ്ങളുടെ കസ്റ്റമര്‍ കെയര്‍ വിഭാഗം നിരന്തര സമ്പര്‍ക്കത്തിലാണെന്നും ഡേവിഡ് ബര്‍നാസ് കൂട്ടിച്ചേര്‍ത്തു.

ആറ് മാസത്തെ തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 44 ബില്യന്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തത്. ട്വിറ്ററിനെ സ്വന്തമാക്കി വെറും മണിക്കൂറുകള്‍ക്ക് പിന്നാലെ ഇലോണ്‍ മസ്‌ക് തലപ്പത്ത് അഴിച്ചുപണിയും നടത്തിയിരുന്നു. ട്വിറ്റര്‍ ചീഫ് എക്സിക്യൂടീവ് ഓഫീസര്‍ പരാഗ് ഉള്‍പെടെയുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത് മസ്‌കിന്റെ ആദ്യ നടപടിയായിരുന്നു.

Keywords: News,National,India,New Delhi,Advertisement,Gadgets,Twitter,Social-Media,Business,Business Man,Finance,Top-Headlines,Trending, GM temporarily suspends advertising on Twitter following Elon Musk takeover

Post a Comment