Follow KVARTHA on Google news Follow Us!
ad

Decoration At Temple | ചുവരുകളിലും മറ്റും നിറയെ കറൻസി നോടുകൾ; 8 കോടി രൂപ കൊണ്ട് അലങ്കരിച്ച് പുരാതന ക്ഷേത്രം

Currency Notes On Walls And Floor: 8-Crore Decoration At Andhra Temple #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
വിശാഖപട്ടണം: (www.kvartha.com) ഹിന്ദു ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങളിൽ സ്വർണാഭരണങ്ങൾ ചാർത്തുന്നത് പുതിയ കാര്യമല്ല, എന്നാൽ കറൻസി നോടുകൾ കൊണ്ട് ക്ഷേത്രത്തിന്റ ചുവരുകളും മറ്റും അലങ്കരിച്ചാലോ?. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ 135 വർഷം പഴക്കമുള്ള വാസവി കന്യകാ പരമേശ്വരി ക്ഷേത്രത്തിലെ കാഴ്ചയാണിത്. നവരാത്രി, ദസറ ആഘോഷത്തിനായി എട്ട് കോടി രൂപയുടെ കറൻസി നോടുകളും സ്വർണാഭരണങ്ങളും കൊണ്ട് അലങ്കരിച്ചരിച്ചിരിക്കുകയാണ് ഇവിടെ.     
        
Currency Notes On Walls And Floor: 8-Crore Decoration At Andhra Temple, National,Andhra Pradesh,News,Top-Headlines,Latest-News,Temple,Cash.


പരമ്പരാഗതമായി എല്ലാ വർഷവും നവരാത്രി ഉത്സവത്തോടനുബന്ധിച്ച്, വിഗ്രഹം സ്വർണാഭരണങ്ങൾ കൊണ്ട് പൊതിഞ്ഞ് പുതിയ കറൻസി നോടുകൾ കൊണ്ട് അലങ്കരിക്കാറുണ്ട്. ഇതിൽ ഇൻഡ്യൻ കറൻസികളും വിദേശ കറൻസികളും ഉപയോഗിക്കുന്നു. സമീപ വർഷങ്ങളിൽ ക്ഷേത്രങ്ങളിലെ സമാനമായ അലങ്കാരങ്ങൾക്ക് ഉപയോഗിച്ചതിനേക്കാൾ കൂടുതൽ തുകയാണ് ഇത്തവണത്തേത്. ഇത് പൊതു സംഭാവനയാണെന്നും പൂജ കഴിഞ്ഞാൽ തിരികെ നൽകുമെന്നും ക്ഷേത്ര കമിറ്റി അറിയിച്ചു. സ്വർണവും പണവും ക്ഷേത്ര ട്രസ്റ്റിലേക്ക് പോകില്ല.

10 ദിവസത്തെ നവരാത്രി ഉത്സവത്തിൽ ശ്രീ മഹാലക്ഷ്മിയുടെ വിവിധ അവതാരങ്ങളായി വിഗ്രഹത്തെ ആരാധിക്കുന്നു. മഹാലക്ഷ്മിയുടെ അവതാരമെടുക്കുന്ന ദിവസം ദേവതയെ അലങ്കരിക്കാൻ സ്വർണവും കറൻസി നോടുകളും ഉപയോഗിക്കുന്നു. ദേവിയുടെ പാദങ്ങളിൽ പണം വയ്ക്കുന്നത് ബിസിനസിൽ ഭാഗ്യവും നല്ല വരുമാനവും നൽകുമെന്ന് ആളുകൾ വിശ്വസിക്കുന്നു.

Keywords: Currency Notes On Walls And Floor: 8-Crore Decoration At Andhra Temple, National,Andhra Pradesh,News,Top-Headlines,Latest-News,Temple,Cash, Currency.

Post a Comment