Follow KVARTHA on Google news Follow Us!
ad

Accident | ആലുവയില്‍ യൂ ടേണ്‍ എടുക്കാന്‍ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി അപകടം; യാത്രകാര്‍ക്ക് പരുക്ക്

Alua: KSRTC bus hits on Lorry and Omni Car#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) ആലുവ കമ്പനിപ്പടിയില്‍ കെഎസ്ആര്‍ടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. യൂ ടേണ്‍ എടുക്കാന്‍ കാത്തുനിന്ന വാഹനങ്ങളിലേക്ക് ബസ് ഇടിച്ചു കയറി യാത്രകാര്‍ക്ക് പരുക്കേറ്റു. യു ടേണ്‍ തിരിയാന്‍ നിന്ന ചരക്ക് ലോറിക്ക് പിന്നില്‍ നിര്‍ത്തിയിരുന്ന മാരുതി ഒമിനി കാര്‍ പൂര്‍ണമായും തകര്‍ന്നു. 

രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒമിനി വാനില്‍ ഉണ്ടായിരുന്ന ബാബു എന്നയാള്‍ക്കും കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്ന യാത്രകാര്‍ക്കും പരുക്കേറ്റു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലാക്കിയത്. 

News,Kerala,State,Kochi,Accident,Injured,KSRTC,Travel,Local-News, Alua: KSRTC bus hits on Lorry and Omni Car


അതിനിടെ വയനാട് മീനങ്ങാടി വാരിയാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍ നടയാത്രികന്‍ മരിച്ചു. ബത്തേരി നഗരസഭയിലെ ജീവനക്കാരനും കാക്കവയല്‍ സ്വദേശിയുമായ പ്രവീണ്‍ ആണ് മരിച്ചത്. പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പ്രവീണിനെ ഇടിച്ച്  തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

Keywords: News,Kerala,State,Kochi,Accident,Injured,KSRTC,Travel,Local-News, Alua: KSRTC bus hits on Lorry and Omni Car

Post a Comment