Follow KVARTHA on Google news Follow Us!
ad

Chief Justices | ജമ്മു കശ്മീര്‍ ഹൈകോടതി ഉള്‍പെടെ രാജ്യത്തെ 5 ഹൈകോടതികള്‍ക്ക് പുതിയ ചീഫ് ജസ്റ്റിസുമാര്‍; ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ബോംബൈ ഹൈകോടതിയിലേക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,High Court,chief Justice,Supreme Court of India,National,
ന്യൂഡെല്‍ഹി: (www.kvartha.com) ജമ്മു കശ്മീര്‍ ഹൈകോടതി ഉള്‍പെടെ രാജ്യത്തെ അഞ്ച് ഹൈകോടതികള്‍ക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍കാരിന് കൈമാറി.

കേരള ഹൈകോടതിയിലെ മുതിര്‍ന്ന ജഡ്ജി കെ വിനോദ് ചന്ദ്രനെ ബോംബൈ ഹൈകോടതിയിലേക്ക് സ്ഥലം മാറ്റാനും കൊളീജിയം ശുപാര്‍ശ ചെയ്തു. കേരള ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് വിനോദ് ചന്ദ്രന്‍.

Supreme Court Collegium clears appointment of Chief Justices of high courts of Jammu and Kashmir, Odisha, Karnataka, New Delhi, News, High Court, Chief Justice, Supreme Court of India, National

നികുതി കേസുകളില്‍ വിദഗ്ദനായാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അറിയപ്പെടുന്നത്. ഇത് കൂടി കണക്കിലെടുത്താണ് ബോംബൈ ഹൈകോടതിയിലേക്ക് ഇദ്ദേഹത്തെ സ്ഥലം മാറ്റിയതെന്നാണ് സൂചന. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ മുംബൈയിലേക്ക് പോകുന്നതോടെ കേരള ഹൈകോടതി കൊളീജിയത്തിലേക്ക് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വരും.

ജമ്മു കശ്മീര്‍ ഹൈകോടതിയിലെ ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെയെയാണ് അതേ ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. ബോംബൈ ഹൈകോടതിയിലെ സീനിയര്‍ ജഡ്ജി പി ബി വരാലയെ കര്‍ണാടക ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും, ഒറീസ ഹൈകോടതിയിലെ ജസ്റ്റിസ് ജസ്വന്ത് സിംഗിനെ അതേ ഹൈകോടതിയിലെ ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് ജസ്വന്ത് സിംഗിന്റെ മാതൃ ഹൈകോടതി പഞ്ചാബ്, ഹരിയാന ഹൈകോടതിയാണ്.

ഒറീസ ഹൈകോടതി ചീഫ് ജസ്റ്റിസ് ഡോ എസ് മുരളീധറിനെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ജമ്മു കശ്മീര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിതലിനെ രാജസ്താന്‍ ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ആണ് ശുപാര്‍ശ. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ അഞ്ച് അംഗ കൊളീജിയം സെപ്റ്റംബര്‍ ഇരുപത്തിയെട്ടിന് യോഗം ചേര്‍ന്നാണ് ശുപാര്‍ശ കേന്ദ്ര സര്‍കാരിന് കൈമാറിയത്.

ബോംബൈ ഹൈകോടതിയിലെ ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ ബോംബൈ ഹൈകോടതിയിലെ സീനിയര്‍ ജഡ്ജിയായ പി ബി വരാലയെ കര്‍ണാടക ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ശുപാര്‍ശയില്‍ കേന്ദ്ര സര്‍കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ജസ്റ്റിസ് പി ബി വരാലയ്ക്ക് ശേഷം ബോംബൈ ഹൈകോടതിയിലേ സീനിയര്‍ ജഡ്ജി എസ് വി ഗംഗപുരാവലായാണ്. അദ്ദേഹം ജഡ്ജിയായി നിയമിതനാകുന്നത് 2008 ലാണ്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ജഡ്ജിയായി നിയമിതനാകുന്നത് 2011 ലാണ്. ബോബെ ഹൈകോടതിയിലേക്ക് പുതിയ ചീഫ് ജസ്റ്റിസ് നിയമിതനാകുകയാണെങ്കില്‍ സീനിയോറിറ്റിയില്‍ മൂന്നാമത്തെ ജഡ്ജിയാകും കെ വിനോദ് ചന്ദ്രന്‍. ഏതായാലും ബോംബൈ ഹൈകോടതി കൊളീജിയത്തിലെ അംഗമായിരിക്കും ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.

ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ബോംബൈ ഹൈകോടതിയിലേക്ക് മാറുന്നതോടെ കേരള ഹൈകോടതിയിലെ കൊളീജിയത്തിലും മാറ്റമുണ്ടാകും. മൂന്ന് അംഗ കൊളീജിയത്തിലേക്ക് പുതിയ അംഗമായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് എത്തും. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എസ് വി ഭട്ടി എന്നിവരാണ് കേരള ഹൈകോടതി കൊളീജിയത്തിലെ മറ്റ് അംഗങ്ങള്‍.

കഴിഞ്ഞ ആറ് മാസത്തിലധികമായി കേരള ഹൈകോടതി കൊളീജിയം ജഡ്ജി നിയമനം സംബന്ധിച്ച പുതിയ ശുപാര്‍ശകള്‍ ഒന്നും സുപ്രീം കോടതി കൊളീജിയത്തിന് കൈമാറിയിരുന്നില്ല. നിലവില്‍ ഹൈകോടതിയില്‍ ജഡ്ജിമാരുടെ എട്ട് തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഇതില്‍ ആറെണ്ണം ജില്ലാ ജഡ്ജിമാര്‍ക്കും, രണ്ടെണ്ണം അഭിഭാഷകര്‍ക്കും നീക്കിവെച്ചിരിക്കുന്ന ക്വാട ആണ്. പുനഃസംഘടിക്കപ്പെടുന്ന ഹൈകോടതി കൊളീജിയം ജഡ്ജി നിയമനം സംബന്ധിച്ച ശുപാര്‍ശ ഉടന്‍ കൈമാറുമെന്നാണ് പ്രതീക്ഷയെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ പറഞ്ഞു.

Keywords: Supreme Court Collegium clears appointment of Chief Justices of high courts of Jammu and Kashmir, Odisha, Karnataka, New Delhi, News, High Court, Chief Justice, Supreme Court of India, National.

Post a Comment