Follow KVARTHA on Google news Follow Us!
ad

Mohan Bhagwat | തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Food,Politics,National,
ന്യൂഡെല്‍ഹി: (www.kvartha.com) തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍ എസ് എസുമായി ബന്ധപ്പെട്ട സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളെയാണ് തമാസിക് ഭക്ഷണം എന്ന് പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിലും ഇന്‍ഡ്യയിലും നോണ്‍-വെജ് കഴിക്കുന്നവരുണ്ട്. ലോകത്തിലെ മറ്റ് സ്ഥലങ്ങളില്‍ എന്നപോലെ മാംസം കഴിക്കുന്ന ആളുകളും നമ്മുടെ രാജ്യത്തുണ്ട്. പക്ഷെ അതിക്രമം ഉള്‍പെടുന്ന ഭക്ഷണം കഴിക്കരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

If you eat wrong food...: Mohan Bhagwat's advice to non-veg eaters, New Delhi, News, Food, Politics, National.

ഇവിടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ആളുകള്‍ ശ്രാവണ മാസം മുഴുവന്‍ നോണ്‍ വെജിറ്റേറിയന്‍ കഴിക്കില്ല. മാത്രമല്ല, തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും അവര്‍ മാംസാഹാരം കഴിക്കില്ല. അവര്‍ ഭക്ഷണകാര്യങ്ങളില്‍ സ്വയം നിയന്ത്രണം ഏര്‍പെടുത്തുന്നുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Keywords: If you eat wrong food...: Mohan Bhagwat's advice to non-veg eaters, New Delhi, News, Food, Politics, National.

Post a Comment