Follow KVARTHA on Google news Follow Us!
ad

Living Together | 'വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും സമൂഹത്തെ ബാധിക്കും'; എപ്പോള്‍ വേണമെങ്കിലും ഒഴിവാക്കാവുന്ന ലിവിങ് ടുഗദര്‍ കൂടുന്നതില്‍ ആശങ്കയുണ്ടെന്ന് ഹൈകോടതി നിരീക്ഷണം

High Court worried about increased living together #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദര്‍ കൂടുന്നതില്‍ ആശങ്കയുണ്ടെന്ന്‌ഹൈകോടതി. ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നുവെന്നാണ് കോടതി നിരീക്ഷണം. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞ് പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ ടുഗതര്‍ ബന്ധങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ച് വരുകയാണെന്നും കോടതി നിരീക്ഷിച്ചു.

ബാധ്യതകളില്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണെന്ന് പുതുതലമുറ ചിന്തിക്കുന്നു. ഭാര്യ  എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവളാണ് എന്നതാണ് പുതുതലമുറയുടെ ചിന്താഗതി. എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന ചിന്ത വര്‍ധിച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ഹര്‍ജി തള്ളിയാണ് ഹൈകോടതിയുടെ നിരീക്ഷണം.  

News,Kerala,State,Kochi,Court,High Court of Kerala,Lifestyle & Fashion,Top-Headlines,Family, Society, High Court worried about increased living together


ശക്തമായ കുടുംബബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്ന കേരളം, ഇപ്പോള്‍ വിവാഹേതര ബന്ധങ്ങള്‍ക്കായി വിവാഹ ബന്ധം തകര്‍ക്കുന്നത് കൂടുന്നു. ഉപഭോക്തൃ സംസ്‌കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്നാണ് പുതുതലമുറ ചിന്തിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് നല്ലതല്ലെന്നും കോടതി നിരീക്ഷിച്ചു. 

ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ  ഡിവിഷന്‍ ബെഞ്ചിന്റെതാണ് പരാമര്‍ശം. ആലപ്പുഴ കുടുംബ കോടതി ആവശ്യം തള്ളിയതിനെ തുടര്‍ന്നായിരുന്നു യുവാവ് ഹൈകോടതിയെ സമീപിച്ചത്.

Keywords: News,Kerala,State,Kochi,Court,High Court of Kerala,Lifestyle & Fashion,Top-Headlines,Family, Society, High Court worried about increased living together 

Post a Comment