Follow KVARTHA on Google news Follow Us!
ad

Sreenath Bhasi | അഭിമുഖത്തിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെ അപമാനിച്ചെന്ന സംഭവം; നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തു

High Court stay order to Verbal abuse case against Sreenath Bhasi #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ അധിക്ഷേപക്കേസ് ഹൈകോടതി സ്റ്റേ ചെയ്തു. അഭിമുഖത്തിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയിലാണ് നടപടി. അവതാരകയുമായി ഒത്തുതീര്‍പ്പിലെത്തിയെന്നാണ് ശ്രീനാഥിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

പരാതിയുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചു. അഭിമുഖത്തിനിടെ തന്നെ അപമാനിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടികാട്ടി മരട് പൊലീസില്‍ നല്‍കിയ പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞെന്നും അതിനാല്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. 

News,Kerala,State,Kochi,High Court of Kerala,Court,Stay order,Case,Top-Headlines,Trending, High Court stay order to Verbal abuse case against Sreenath Bhasi


കഴിഞ്ഞ 21 ന കൊച്ചിയിലെ നക്ഷത്രഹോടെലില്‍വച്ച് നടനുമായി നടത്തിയ അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, പരസ്യമായി അസഭ്യം പറയല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു മരട് പൊലീസ് കേസെടുത്തത്.

Keywords: News,Kerala,State,Kochi,High Court of Kerala,Court,Stay order,Case,Top-Headlines,Trending, High Court stay order to Verbal abuse case against Sreenath Bhasi 

Post a Comment