Follow KVARTHA on Google news Follow Us!
ad

Fake Notes | 'റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ'യ്ക്ക് പകരം 'റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്‍ഡ്യ'; ആംബുലന്‍സില്‍ നിന്ന് 25 കോടി രൂപയുടെ നോടുകള്‍ പിടിച്ചെടുത്തു

Gujarat: Police seized 25 crore fake notes in an ambulance #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

സൂറത്: (www.kvartha.com) 25.80 കോടി രൂപയുടെ വ്യാജനോടുകള്‍ പിടിച്ചെടുത്തു. ഗുജറാതിലെ സൂറതിലാണ് സംഭവം. 1,298 പാകറ്റുകളിലായി 2,000 രൂപയുടെ നോടുകളാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. 'റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ'യ്ക്ക് പകരം 'റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്‍ഡ്യ' എന്നാണ് നോട്ടുകളില്‍ അച്ചടിച്ചിരിക്കുന്നത്.

News, Gujarat, Fake money, Seized, Police, Crime, Gujarat: Police seized 25 crore fake notes in an ambulance.

രഹസ്യവിവരത്തെ തുടര്‍ന്ന് അഹ് മദാബാദ് മുംബൈ റോഡിലൂടെ പോവുകയായിരുന്ന ആംബുലന്‍സ് പരിശോധിക്കുകയായിരുന്നുവെന്ന് എസ് പി ഹിതേഷ് മാധ്യമങ്ങളോട് പറഞ്ഞു. ആറ് പെട്ടികളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഇത് സിനിമ ഷൂടിങ്ങിന് ഉപയോഗിക്കുന്നവയാണെന്ന് സംശയമുണ്ട്. നോടുകളില്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Keywords: News, Gujarat, Fake money, Seized, Police, Crime, Gujarat: Police seized 25 crore fake notes in an ambulance.

Post a Comment