Follow KVARTHA on Google news Follow Us!
ad

Blue Light | രാത്രി ഉറക്കത്തിന് ഒരുമണിക്കൂര്‍ മുന്‍പെങ്കിലും സ്മാര്‍ട് ഫോണും ലാപ്ടോപുമടക്കമുള്ള ഉപകരണങ്ങള്‍ മാറ്റിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍; എന്നാല്‍ പുതിയ പഠനത്തില്‍ പറയുന്നത് ഇങ്ങനെ, അറിയാം

Does the Light From a Phone or Computer Make it Hard to Sleep? study says#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 
ന്യൂഡെല്‍ഹി: (www.kvartha.com) മൊബൈലിലെയും ലാപ്ടോപുമടക്കമുള്ള ഉപകരണങ്ങളിലെ നീലവെളിച്ചം നമ്മുടെ ഉറക്കത്തെ താറുമാറാക്കുകയോ, ദോഷം ചെയ്യുകയോ ഇല്ലെന്ന് ഗവേഷകര്‍. രാത്രിയില്‍ ഇത്തരത്തില്‍ ചിലനേരം മൊബൈലില്‍ നോക്കുന്നത് ഉറക്കത്തിന്റെ ചക്രത്തെ തകര്‍ക്കുകയോ, ശരീരത്തിന് ദോഷകരമാകുകയോ ഇല്ലെന്നാണ് സ്‌ളീപ് റിസര്‍ച് സൊസൈറ്റിയ്ക്ക് വേണ്ടി ഓക്സ്ഫോര്‍ഡ് അകാഡമിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നത്.

കണ്ണുകളിലുളള ഫോടോസെന്‍സിറ്റീവ് റെറ്റിനല്‍ ഗാംഗ്‌ളിയന്‍ സെലുകളെ നീലവെളിച്ചം ഏതെങ്കിലും തരത്തില്‍ ദോഷമാകുമോ എന്ന് പരിശോധിച്ചപ്പോള്‍ ഈ വെളിച്ചം ഉറക്കത്തെയോ ഉറക്കത്തിന്റെ നിലവാരത്തെയോ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നതായി വ്യക്തമായില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. 

ഇത്, മുന്‍കാല വിശ്വാസങ്ങള്‍ക്ക് എതിരാണ്. രാത്രി ഉറക്കത്തിന് ഒരുമണിക്കൂര്‍ മുന്‍പെങ്കിലും സ്മാര്‍ട്ഫോണും ലാപ്ടോപുമടക്കം ഉപകരണങ്ങള്‍ മാറ്റിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറഞ്ഞിട്ടുളളത്. കാരണം, ഇവയില്‍ നിന്നും പുറത്തുവരുന്ന നീലവെളിച്ചം നമ്മുടെ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെയും ഉറക്കത്തിന്റെ ചക്രത്തിനെയും താറുമാറാക്കുമെന്നും അത് പല രോഗങ്ങള്‍ക്കും ഇടയാക്കുമെന്നുമാണ് മുന്‍ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്. 

News,National,India,New Delhi,Study,Technology,Gadgets,Mobile Phone,Laptop, Does the Light From a Phone or Computer Make it Hard to Sleep? study says


29 പേരിലാണ് ഗവേഷണം നടത്തിയത്. ലാബില്‍ രണ്ട് തരത്തിലുളള വെളിച്ചത്തിന്റെ സാന്നിധ്യത്തില്‍ രണ്ടാഴ്ചകളിലായി 18നും 30നുമിടയില്‍ പ്രായമുളളവരിലാണ് പരീക്ഷണം നടത്തിയത്. ഇവരില്‍ 15 വനിതകളുമുണ്ടായിരുന്നു. ഒരു മണിക്കൂര്‍ നേരമാണ് പരീക്ഷണത്തിന് വിധേയമാക്കിയത്.

ഉറക്കത്തിന് 50 മിനുട് മുന്‍പ് വരെ ഇത്തരത്തില്‍ ഗവേഷണ വിധേയമാക്കി. ഒരു ഇലക്ട്രോ എന്‍സഫലേഗ്രാം(ഇഇജി)മെഷിനുപയോഗിച്ച് പങ്കെടുത്തവരുടെ തലച്ചോറിന്റെ ഇലക്ട്രികല്‍ ആക്ടിവിറ്റി നിരീക്ഷിച്ചു. ഹോര്‍മോണിന്റെ അളവ് 14 ശതമാനം കുറഞ്ഞെങ്കിലും ഉറക്കത്തിന്റെ നിലവാരം കുറഞ്ഞില്ല.

എന്നാല്‍ ഈ ഗവേഷണം ഉറക്കത്തിന് മുന്‍പ് നീലവെളിച്ചത്തിന് മനുഷ്യനില്‍ ഏതെങ്കിലും ദോഷമുണ്ടാക്കില്ലെന്ന് തെളിയിക്കുന്നില്ലെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. മെലാടോണിന്‍ ഹോര്‍മോണും ഉറക്കവും തമ്മില്‍ മുന്‍പ് കരുതിയതുപോലെ ബന്ധമുണ്ടാകില്ലെന്ന് ഗവേഷകരില്‍ ഒരാളായ ക്രിസ്റ്റിയന്‍ ബ്‌ളൂമി അറിയിച്ചു. എങ്കിലും നീലവെളിച്ചം ഉറക്കത്തെ തടസപ്പെടുത്തുന്നതിനെക്കുറിച്ച് ആഴത്തിലുളള ഗവേഷണം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

Keywords: News,National,India,New Delhi,Study,Technology,Gadgets,Mobile Phone,Laptop, Does the Light From a Phone or Computer Make it Hard to Sleep? study says

Post a Comment