Follow KVARTHA on Google news Follow Us!
ad

Dhoomam | കെജിഎഫ് നിര്‍മാതാക്കളുടെ ചിത്രം 'ധൂമ'ത്തില്‍ ഫഹദ് ഫാസിലും അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്നു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,Cinema,Entertainment,Director,Cine Actor,Actress,Kerala,
കൊച്ചി: (www.kvartha.com) കെജിഎഫ് സിനിമയുടെ സൃഷ്ടാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്നു. ധൂമം എന്നു പേരിട്ടിരിക്കുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ റിലീസിനെത്തും. യുടേണ്‍, ലൂസിയ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ പവന്‍ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Dhoomam: Hombale Films confirms Pawan Kumar-Fahadh Faasil collaboration, Kochi, News, Cinema, Entertainment, Director, Cine Actor, Actress, Kerala

പ്രീത ജയരാമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം പൂര്‍ണചന്ദ്ര തേജസ്വി. പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ടൈസന്‍ എന്നൊരു ചിത്രവും ഹൊംബാലെ ഫിലിംസ് ഈ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാകും ടൈസന്‍.

Keywords: Dhoomam: Hombale Films confirms Pawan Kumar-Fahadh Faasil collaboration, Kochi, News, Cinema, Entertainment, Director, Cine Actor, Actress, Kerala.


Post a Comment