Follow KVARTHA on Google news Follow Us!
ad

Pregnant Woman | ലേബര്‍ റൂമില്‍ പ്രവേശനം നിഷേധിച്ചതായി പരാതി; പ്രസവ വേദനയുമായെത്തിയ യുവതി ആശുപത്രി തറയില്‍ കുഞ്ഞിന് ജന്മം നല്‍കി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

Denied Bed, Woman Delivers Baby On Punjab Hospital Floor#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചണ്ഡീഗഡ്: (www.kvartha.com) പ്രസവ വേദനയുമായെത്തിയ യുവതിയ്ക്ക് ലേബര്‍ റൂമില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. 38 കാരിയായ സീതാ ദേവി ആശുപത്രി വരാന്തയില്‍ കുഞ്ഞിന് ജന്മം നല്‍കി. പഞ്ചാബിലെ പത്താന്‍കോട്ട് സിവില്‍ ആശുപത്രിയിലാണ് നിറ ഗര്‍ഭിണിയോട് ജീവനക്കാരുടെ കൊടും ക്രൂരത അരങ്ങേറിയത്. 

പ്രസവ വേദനയുമായെത്തിയ സീതാ ദേവിക്ക് ലേബര്‍ റൂമില്‍ പ്രവേശനം നല്‍കാന്‍ ആശുപത്രി ജീവനക്കാര്‍ വിസമ്മതിച്ചുവെന്നും ഇതിനിടെ വേദനകൊണ്ട് പിടഞ്ഞ യുവതി ആശുപത്രി വരാന്തയില്‍ കിടന്ന് പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്നുമാണ് വിവരം. നിലവില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ചൊവ്വാഴ്ച രാത്രി പ്രസവവേദനയെ തുടര്‍ന്ന് ഭാര്യയെ 108 ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവനക്കാര്‍ അഡ്മിറ്റ് ചെയ്തില്ലെന്നും അമൃത്സര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെന്നും യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. 

News,National,India,Punjab,Social-Media,Pregnant Woman,Criticism, Protest,Doctor,Health,Local-News, Denied Bed, Woman Delivers Baby On Punjab Hospital Floor


എന്നാല്‍ യുവതിയോട് മുന്‍ ചികിത്സ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ സഹകരിക്കാന്‍ വിസമ്മതിച്ചുവെന്നന്നും, ലേബര്‍ റൂമിലേക്ക് വിളിച്ചെങ്കിലും വരാന്‍ കൂട്ടാക്കിയില്ലെന്നുമാണ് വിഷയത്തില്‍ ഡോക്ടര്‍മാരുടെ വിശദീകരണം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. വിവാദമായതോടെ ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി അജോയ് ശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടു. സീനിയര്‍ മെഡികല്‍ ഓഫീസര്‍ സുനില്‍ ചന്ദിന് കാരണം കാണിക്കല്‍ നോടീസ് നല്‍കി. 

Keywords: News,National,India,Punjab,Social-Media,Pregnant Woman,Criticism, Protest,Doctor,Health,Local-News, Denied Bed, Woman Delivers Baby On Punjab Hospital Floor

Post a Comment