Follow KVARTHA on Google news Follow Us!
ad

Land fraud | 'വ്യാജ തണ്ടപ്പേര് ഉപയോഗിച്ച് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമി തട്ടിയെടുത്തു'; കലക്ടറേറ്റിന് മുമ്പിൽ കുത്തിയിരുപ്പ് സമരവുമായി വയോധികനും സഹോദരങ്ങളും

Allegation against Govt. officials for land fraud #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) ഭൂമി തട്ടിയെടുത്തുന്നുവെന്ന് ആരോപിച്ച് മലപ്പട്ടത്തെ വയോധികൻ നീതി തേടി കലക്ടറേറ്റിന് മുമ്പിലെത്തി. പ്രാദേശിക സിപിഎം നേതാക്കളുടെ ഒത്താശയോടെ പാർടി ഗ്രാമത്തിൽ വിലേജ് ഓഫിസർ തണ്ടപ്പേര് തിരുത്തി തങ്ങളുടെ സ്ഥലം സഹോദരന് അന്യായമായി പതിച്ചു കൊടുത്തുന്നുവെന്ന് ആരോപിച്ചാണ് വയോധികനും സഹോദരങ്ങളും കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തിയത്.

                 
             
Allegation against Govt. officials for land fraud, Kerala,Kannur,News,Top-Headlines,Allegation,Government,Land,Village office, Collectrate.


കണ്ണൂർ ജില്ലയിലെ പാർടി ഗ്രാമമായ മലപ്പട്ടം വിലേജിലെ ചുളിയാട് തലക്കോട് സ്വദേശികളായ കണ്ണോത്ത് ഗോവിന്ദനും സഹോദരങ്ങളായ ചന്ദ്രൻ, കൃഷ്ണൻ, ലക്ഷ്മണൻ എന്നിവരാണ് കലക്ടറേറ്റിന് മുൻപിൽ സമരം നടത്തിയത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ തണ്ടപ്പേര് തിരുത്തി പ്രാദേശിക സിപിഎം നേതാക്കളുടെ ഒത്താശയോടെ മലപ്പട്ടം വിലേജ് ഓഫിസർ സ്ഥലം തങ്ങളുടെ അനുമതിയില്ലാതെ പതിച്ചു കൊടുക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്.
            
Allegation against Govt. officials for land fraud, Kerala,Kannur,News,Top-Headlines,Allegation,Government,Land,Village office, Collectrate.

'കടുത്ത നീതി നിഷേധമാണ് തങ്ങൾ നേരിടുന്നത്. ഹൈകോടതി റദ്ദ് ചെയ്ത പട്ടയഭൂമിയിലാണ് ഇവർ അതിക്രമിച്ചു കയറുകയും സ്ഥലം അളന്ന് മതിൽ കെട്ടുകയും ചെയ്തത്. കോടതി വിധി അട്ടിമറിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. കഴിഞ്ഞ 32 വർഷമായി ഭൂമി തിരിച്ചു കിട്ടാൻ തങ്ങൾ നിയമ പോരാട്ടത്തിലാണ്. റിസ. അഞ്ച് പിടിച്ച് 18/2 പട്ടയം ആണെന്ന് സ്ഥാപിക്കാനാണ് വിലേജ് അധികൃതർ കൂട്ടുനിന്നത്. പട്ടയ കേസ് അന്യായമായി നീട്ടി കൊണ്ടുപോവുകയാണ് റവന്യു ഉദ്യോഗസ്ഥർ ചെയ്യുന്നത്.

പയ്യന്നൂർ ലാൻഡ് ട്രൈബ്യൂനൽ തഹസിൽദാരാണ് വ്യാജ പട്ടയം അനുവദിച്ചത്. 2019, 21 ൽ ഞങ്ങളുടെ നികുതി വില്ലേജിൽ സ്വീകരിക്കാത്തത് സംബന്ധിച്ച് തങ്ങളുടെ പരാതിയിൽ ഇതുവരെ റവന്യു വകുപ്പ് അധികൃതർ തീർപ്പുകൽപിച്ചില്ല. സിപിഎം പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭീഷണി കാരണം തങ്ങൾ ആത്മഹത്യാ മുനമ്പിലാണ്', സമരം നടത്തിയ കണ്ണോത്ത് ഗോവിന്ദൻ, ചന്ദ്രൻ, കൃഷ്ണൻ, ലക്ഷ്മണൻ എന്നിവർ പ്രതികരിച്ചു.

Keywords: Allegation against Govt. officials for land fraud, Kerala,Kannur,News,Top-Headlines,Allegation,Government,Land,Village office, Collectrate.

Post a Comment