Follow KVARTHA on Google news Follow Us!
ad

Complaint | പിതാവിനെതിരായ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കാന്‍ കുടുംബം സമ്മര്‍ദം ചെലുത്തിയെന്ന് കൗമാരക്കാരി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Haryana,News,Molestation,Complaint,Allegation,Family,National,
പാനിപത്: (www.kvartha.com) പിതാവിനെതിരായ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കാന്‍ കുടുംബം സമ്മര്‍ദം ചെലുത്തിയെന്ന് കൗമാരക്കാരി. നാല് ദിവസം മുമ്പാണ് പിതാവിനെതിരെ 17 കാരി ലൈംഗികാതിക്രമ പരാതി നല്‍കിയത്. പാനിപതിലാണ് സംഭവം.

Teen says family pressurising her to withdraw complaint against father, Haryana, News, Molestation, Complaint, Allegation, Family, National

പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തുന്ന വീഡിയോയും പെണ്‍കുട്ടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. പിതാവ് പലതവണ ഉറക്കഗുളിക നല്‍കി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്തു.

റിപോര്‍ടില്‍ പറയുന്നത് ഇങ്ങനെ:

പീഡനത്തെക്കുറിച്ച് അമ്മ ഉള്‍പെടെയുള്ള കുടുംബാംഗങ്ങളോട് പറഞ്ഞെങ്കിലും അവരില്‍ നിന്ന് ഒരു പിന്തുണയും ലഭിച്ചില്ലെന്നും സ്വയം പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ ജൂലൈ 22 ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പാനിപത് പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ സാവാന്‍ പറഞ്ഞു. അന്വേഷണ സംഘം പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയം തന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ വീഡിയോ താന്‍ കണ്ടതായും വനിതാ സംരക്ഷണ ഓഫിസറും ശൈശവ വിവാഹ നിരോധന ഓഫിസറുമായ രജനി ഗുപ്തയും പ്രതികരിച്ചു. ഞങ്ങള്‍ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുകയും പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ അവള്‍ക്ക് സംരക്ഷണം നല്‍കുമെന്നും അവര്‍ പറഞ്ഞു.

Keywords: Teen says family pressurising her to withdraw complaint against father, Haryana, News, Molestation, Complaint, Allegation, Family, National.




Post a Comment