Follow KVARTHA on Google news Follow Us!
ad

Swine Flu | ആശങ്ക: കണ്ണൂരില്‍ പന്നിപ്പനി സ്ഥീരീകരിച്ചു; കലക്ടറുടെ അധ്യക്ഷതയില്‍ അടിയന്തിര യോഗം

Swine Flu confirmed in Kannur#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ മലയോരപ്രദേശമായ കണിച്ചാര്‍ പഞ്ചായത്തില്‍ പന്നിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ ദുരന്തനിവാരണസമിതിയുടെ അടിയന്തിര യോഗം കലക്ടറേറ്റ് ചേമ്പറില്‍ ചേരും. ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചത് വളരെ ഗൗരവകരമായാണ് ജില്ലാഭരണകൂടം വീക്ഷിക്കുന്നത്. 

കണിച്ചാര്‍ പഞ്ചായത്തില്‍ 107 പന്നികളുള്ള ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ 300 ഓളം പന്നികളെ കൊല്ലും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. എസ് ജെ ലേഖ, ഡെപ്യൂടി ഡയറക്ടര്‍ ഡോ. അജിത് ബാബു എന്നിവര്‍ പറഞ്ഞു.

പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കലക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ഭോപാലിലെ ലബോറടറിയിലേക്ക് അയച്ച രക്ത സാംപിള്‍ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. 

News,Kerala,State,Kannur,Health,Health and Fitness,District Collector,Top-Headlines,Trending, Swine Flu confirmed in Kannur

10 കിലോമീറ്റര്‍ ചുറ്റളവിലെ ഫാമുകളിലെ പന്നികളെ നിരീക്ഷിക്കാനും കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്താനും ആരോഗ്യം നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ കന്‍ട്രോള്‍ സെല്‍ രൂപീകരിച്ചു. ജില്ലയില്‍ വിവിധ ഫാമുകളിലായി 21,000 പന്നികളുണ്ട്. റീജനല്‍ ലബോറടറിയില്‍ രോഗ നിര്‍ണയത്തിനുള്ള സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്.

Keywords: News,Kerala,State,Kannur,Health,Health and Fitness,District Collector,Top-Headlines,Trending, Swine Flu confirmed in Kannur

Post a Comment