Follow KVARTHA on Google news Follow Us!
ad

Afra Passed Away | 'ഞാന്‍ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാകരുത്'; സഹോദരന് വേണ്ടി സഹായമഭ്യര്‍ഥിച്ച, എസ്എംഎ രോഗബാധിതയായ അഫ്ര അന്തരിച്ചു

SMA affected baby Afra passed away in Mattool, Kannur#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കണ്ണൂര്‍: (www.kvartha.com) സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര അന്തരിച്ചു. പുലര്‍ചെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുദിവസമായി കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോടുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. 

എസ്എംഎ രോഗബാധിതനായ കുഞ്ഞുസഹോദരന്‍ മുഹമ്മദിന് വേണ്ടി ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറില്‍ ഇരുന്ന് നടത്തിയ സഹായാഭ്യര്‍ഥന ലോകം മുഴുവന്‍ കേട്ടിരുന്നു. ആവശ്യമായ മരുന്ന് ലഭിക്കാത്തതിനാല്‍ അഫ്രയുടെ ജീവിതം വീല്‍ചെയറിലായിരുന്നു. തനിക്കുണ്ടായ വേദന തന്റെ സഹോദരനെങ്കിലും ഉണ്ടാവരുതെന്നായിരുന്നു അഫ്രയുടെ ആഗ്രഹം. അതിനായി അവള്‍ സഹായമഭ്യര്‍ഥിച്ചപ്പോള്‍ 46 കോടിയുടെ കാരുണ്യമാണ് നാടൊന്നാകെ നല്‍കിയത്.

തുടര്‍ന്ന് 2021 ആഗസ്ത് 24നാണ് മുഹമ്മദിന് മരുന്ന് കുത്തിവച്ചത്. ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്. അഫ്രക്കും എസ്എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മകള്‍ ആശുപത്രിയിലായതോടെ വിദേശത്ത് ജോലിക്കുപോയ അഫ്രയുടെ പിതാവ് റഫീഖ് നാട്ടിലെത്തിയിരുന്നു. 

News,Kerala,State,Kannur,Death,Treatment,hospital,Obituary, SMA affected baby Afra passed away in Mattool, Kannur




അസുഖ വിവരമറിഞ്ഞ് നേരത്തെ സഹായം ചെയ്ത നിരവധിപേര്‍ വീണ്ടും സഹായം വാഗ്ദാനം ചെയ്തു അഫ്രയുടെ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം അഫ്രക്ക് വീല്‍ചെയര്‍ നല്‍കി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നേരിട്ട് വീട്ടിലെത്തിയാണ് വീല്‍ചെയര്‍ കൈമാറിയത്. അഫ്രയുടെ സൗഖ്യത്തിനായി പ്രാര്‍ഥനയിലായിരുന്നു മാട്ടൂല്‍ ഗ്രാമമൊന്നാകെ. അസുഖം മാറി അഫ്ര തിരിച്ചുവരുന്നത് കാത്തിരിക്കുകയായിരുന്നു നാട്ടുകാര്‍. എന്നാല്‍ എല്ലാവരെയും സങ്കടത്തിലാഴ്ത്തി അവള്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. 

Keywords: News,Kerala,State,Kannur,Death,Treatment,hospital,Obituary, SMA affected baby Afra passed away in Mattool, Kannur

Post a Comment