Follow KVARTHA on Google news Follow Us!
ad

iPhone Launch | ഐഫോൺ 14ന്റെ ലോഞ്ചിനായുള്ള കാത്തിരിപ്പ് നീണ്ടേക്കാം; കാരണമിതാണ്

Launch date of iPhone 14 may slip ahead #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂയോർക്: (www.kvartha.com) ഐഫോൺ 14 സീരീസിന്റെ ലോഞ്ചിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണ്. എന്നാൽ കാത്തിരിപ്പ് കൂടുതൽ നീണ്ടുനിൽക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരം. ഐഫോൺ 14 സീരീസിന്റെ ലോഞ്ച് വൈകാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്തു. എല്ലാ തവണത്തേയും പോലെ, ഇത്തവണയും ഐഫോൺ 14 സീരീസ് സെപ്റ്റംബർ ആദ്യവാരത്തിലോ അല്ലെങ്കിൽ രണ്ടാം വാരത്തിലോ ആയിരുന്നു അവതരിപ്പിക്കേണ്ടത്. സെപ്റ്റംബർ 13 ന് അവതരിപ്പിക്കാൻ കംപനി പദ്ധതിയിടുന്നതായും റിപോർടുകൾ ഉണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ലോഞ്ച് ചെയ്യാനാവുമോയെന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം.
                       
Launch date of iPhone 14 may slip ahead, International, News, Top-Headlines, Latest-News, New York, Gadgets, Mobile Phone, Report, Media, China, iPhone, Taiwan.

എന്തുകൊണ്ട് കാലതാമസം?

റിപോർട് അനുസരിച്ച്, ഐഫോൺ 14 ലോഞ്ച് വൈകുന്നതിന് പിന്നിലെ ഏറ്റവും വലിയ കാരണം ചൈനയും തായ്‌വാനും തമ്മിൽ വർധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷമാണ്. അടുത്തിടെ യുഎസ് ജനപ്രതിനിധി സഭ സ്പീകർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷമാണ് ചൈനയും തായ്‌വാനും തമ്മിലുള്ള ബന്ധം വഷളായത്.

തായ്‌വാനിലെ സെമികണ്ടക്ടർ മാനുഫാക്‌ചറിംഗ് കംപനി ലിമിറ്റഡിന്റെ പ്രധാന ഉപഭോക്താക്കളിൽ ഒരാളാണ് ആപിൾ. ഈ കംപനിയാണ് ഐഫോണിലെ ചില ഹാർഡ്‌വെയർ ഭാഗങ്ങൾ ചൈനയിൽ നൽകുന്നത്. ചൈനയിൽ ഐഫോൺ പൂർണമായും കൂട്ടിച്ചേർക്കുകയും നിർമിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ചൈനയും തായ്‌വാനും തമ്മിൽ വർധിച്ചുവരുന്ന സംഘർഷം കണക്കിലെടുത്ത് ഐഫോണിൽ ഉപയോഗിക്കുന്ന ഹാർഡ്‌വെയർ ഭാഗങ്ങൾ തായ്‌വാനിലേക്ക് തന്നെ ചൈന തിരിച്ചയച്ചേക്കാം. ഇത് ഐഫോൺ 14 ന്റെ നിർമാണം കുറയ്ക്കുകയും ലോഞ്ച് വൈകാനിടയാക്കുകയും ചെയ്തേക്കാം.

Keywords: Launch date of iPhone 14 may slip ahead, International, News, Top-Headlines, Latest-News, New York, Gadgets, Mobile Phone, Report, Media, China, iPhone, Taiwan.
< !- START disable copy paste -->

Post a Comment